ഫോണിന്‍റെ സ്ക്രീൻ ഗാര്‍ഡ് ഒട്ടിക്കാനെത്തി; മൊബൈല്‍ കടയില്‍ കത്തി വീശി യുവാക്കളുടെ അതിക്രമം
തൃശൂര്‍: തൃശൂർ ശക്തൻ സ്റ്റാന്റിലെ മൊബൈൽ കടയിൽ യുവാക്കളുടെ അതിക്രമം. കടയില്‍ കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇന്ന് രാത്രി ഏഴേമുക്കാലോടെയാണ് സംഭവം. ഫോണിന്റെ സ്ക്രീൻ ഗാർഡ് ഒട്ടിക്കാനെത്തിയ യുവാക്കളാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. യുവാക്കള്‍ കടയിലെത്തി മൊബൈലിന് സ്ക്രീൻ ഗാര്‍ഡ് ഒട്ടിക്കണമെന്ന് പറയുകയായിരുന്നു.
ആദ്യം വന്നവരുടെ ഗ്ലാസ് ഒട്ടിക്കാനുണ്ടെന്നും അത് കഴിഞ്ഞ് ചെയ്യാമെന്നും കടയിലെ ജീവനക്കാരൻ പറഞ്ഞു. ഇതോടെയാണ് യുവാക്കള്‍ പ്രകോപിതരായത്. തുടര്‍ന്ന് കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു.
കനത്ത മഴ; പൗള്‍ട്രി ഫാമിലെ 5000ത്തിലധികം കോഴിക്കുഞ്ഞുങ്ങള്‍ ചത്തു, മതിലിടിഞ്ഞ് കാര്‍ തകര്‍ന്നു