മലമ്പുഴ: മലമ്പുഴ ഡാമിലേക്കുള്ള പ്രധാന റോഡരുകിൽ കൂട്ടിയിട്ട മണ്ണ്, മഴ പെയ്തതിനെ തുടർന്ന് ചെളിയായി റോഡിലേക്കൊഴുകുന്നത് വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും വിനയായി. എസ് പി ലൈൻ പ്രദേശത്തെ വളവോടു കൂടിയ റോഡിലാണ് ഈ അപകട ചെളി.
വളവു തിരിഞ്ഞു വരുന്ന ഇരുചക്രവാഹനങ്ങൾ തെന്നി വീഴുക, കാറുകളും ഓട്ടോറിക്ഷകളും മറ്റും തെന്നി നിയന്ത്രണം വിടുക, കാൽനടയാത്രക്കാർ വഴുക്കി വീഴുക, ചെളി തെറിച്ച് വസ്ത്രങ്ങളിൽ അഴുക്കാവുക തുടങ്ങിയ പരാതികൾ ഉയർന്നതോടെയാണ് മണ്ണ് മാറ്റാൻ തുടങ്ങിയത്.