സ്വയം പരിക്കേൽപിച്ചതെന്ന് വാദിച്ച് പ്രതിഭാഗം അഭിഭാഷകൻ; കോടതിയിൽ പൊട്ടിക്കരഞ്ഞ് സ്വാതി മലിവാൾ എംപി
ദില്ലി: ദില്ലിയിലെ തീസ് ഹസാരി കോടതിക്കുള്ളിൽ പൊട്ടിക്കരഞ്ഞ് രാജ്യസഭ എംപി സ്വാതി മലിവാൾ. നാടകീയ രംഗങ്ങളാണ് കോടതിക്കുള്ളിൽ അരങ്ങേറിയത്. സ്വാതി സ്വയം പരിക്കേൽപിച്ചതാണെന്നും സംഭവം നടന്നപ്പോൾ ബിഭവ് കുമാർ മുഖ്യമന്ത്രിയുടെ വസതിയിൽ ഇല്ലായിരുന്നു എന്നുമുള്ള പ്രതിഭാഗം അഭിഭാഷകന്റെ വാദങ്ങൾ കേട്ടാണ് സ്വാതി മലിവാൾ പൊട്ടിക്കരഞ്ഞത്. സ്വാതി മലിവാളിനെ ആക്രമിച്ചെന്ന കേസിലെ പ്രതി ബിഭവ് കുമാറിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്ന സമയത്തായിരുന്നു അഭിഭാഷകന്റെ വാദങ്ങൾ.