ഇടുക്കി: ഡ്യൂട്ടിക്കിടെ ഷോക്കേറ്റ് ലൈൻമാൻ മരിച്ചു. കുടയത്തൂർ കോണിക്കൽ അനസ് (അന്തുക്കാ അനസ് – 45) ആണ് മരിച്ചത്. ഏലപ്പാറ കോഴിക്കാനം കിഴക്കേ പുതുവൽ റോഡിൽ വൈദ്യുതി ലൈനിലേക്ക് വീണു കിടന്ന മരച്ചില്ലകൾ ബ്രൂണർ ഉപയോഗിച്ച് വെട്ടിമാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്.
ആശുപത്രിയിലേക്ക് എത്തിക്കുന്ന വഴിയിൽ മരണം സംഭവിച്ചു. പീരുമേട് പോത്തുപാറ കെ എസ് ഇ ബി സെക്ഷൻ ഓഫീസിലെ ലൈൻ മാനാണ് അനസ്. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഭാര്യ:ആമിന (മഞ്ജുഷ). മക്കൾ:ആദില ,അഫ്സൽ.