എമിഗ്രേഷൻ പരിശോധനയിൽ ‘ലുക്കൗട്ട്’ കണ്ടു, ഹജ്ജ് യാത്രക്കെത്തിയ പ്രതി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിലായി
കൊച്ചി: ഹജ്ജ് യാത്രക്കെത്തിയ പ്രതി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പൊലീസ് പിടിയിലായി. ആലപ്പുഴ സ്വദേശി അബ്ദുൾ മജീദിനെയാണ് എറണാകുളം പാലാരിവട്ടം പൊലീസ് കസ്റ്റഡിയിലെടുത്തത്. വിമാനത്താവളത്തിൽ എമിഗ്രേഷൻ പരിശോധനയ്ക്കിടെയാണ് ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് ഉണ്ടെന്ന് കണ്ടത്. പാലാരിവട്ടം പൊലിസ് രജിസ്റ്റർ ചെയ്ത സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നത്.
തൃശൂര്‍ പൊലീസ് അക്കാദമിയിൽ വനിതാ ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയെന്ന് പരാതി, ആഭ്യന്തര അന്വേഷണം