വാടാനപ്പള്ളി : ഹജ്ജ് മാനവികതയുടെ മഹാ സംഗമമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി എം സാദിഖലി.  ഹജ്ജിന് പുറപ്പെടുന്നവർക്കായി മുസ്‌ലിം ലീഗ് പഞ്ചായത്ത്‌ കമ്മറ്റി സംഘടിപ്പിച്ച യാത്രയയപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകത്തിന്റെ വിവിധ ദിക്കുകളില്‍ നിന്നും വിശ്വാസി സമൂഹം ഒരേ ലക്ഷ്യവും മന്ത്രധ്വനികളുമായി മക്കയെ ലക്ഷ്യമാക്കി യാത്ര തിരിക്കുന്നത് മുതല്‍ ഐക്യത്തിന്റെയും മാനവികതയുടെയും മഹിത മാതൃകയാണ് ലോകം കാണുന്നത്.
രാജ്യം, ഭാഷ, നിറം, സമ്പത്ത്, കുടുംബ മഹിമ തുടങ്ങിയ വൈവിധ്യങ്ങളെല്ലാം മറന്ന് അവര്‍ ഒന്നായി മാറുന്നു. ദൈവത്തിനു മുന്നില്‍ തങ്ങള്‍ സമന്മാരാണെന്ന ബോധ്യമാണ് അവർക്ക് ഉണ്ടാകുന്നത്. വംശവെറിയും അതിദേശീയ ചിന്തയും അടക്കിവാഴുന്ന ലോകത്തിന്, മാനവികൈക്യത്തിന്റെ മഹാ മാതൃക സമ്മാനിക്കുകയാണ് ഹജ്ജിലൂടെ വിശ്വാസിലോകം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
ഖത്തീബ് ഉമർ ബാഖവി പഴയന്നൂർ മുഖ്യ പ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ആർ എ  അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി എ എ ഷജീർ, യൂത്ത് ലീഗ് ജില്ല പ്രസിഡണ്ട്‌ എ എം സനൗഫൽ, പി എം ഖാലിദ്, പി കെ അഹമ്മദ്, എ സി അബ്ദുറഹിമാൻ, രജനി കൃഷ്ണാനന്ദ്, വി എം മുഹമ്മദ്‌ സമാൻ, പി എം ഹംസ, രേഖ അശോകൻ, താഹിറ സാദിക്ക്, പി എം ഉസ്മാൻ, കെ എ ഷാഹുൽ ഹമീദ് പ്രസംഗിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *