ആലുവ: ആലുവയിൽ അതിഥി തൊഴിലാളിയുടെ മകളെ കാണാതായെന്ന് പരാതി. ആലുവ എടയപ്പുറത്ത് താമസിക്കുന്ന പെൺകുട്ടിയെയാണ് കാണാതായത്.വൈകീട്ട് അഞ്ചിനാണ് 12 വയസ്സുള്ള കുട്ടിയെ കാണാതായത്. ബംഗാൾ സ്വദേശിയുടെ കുട്ടിയെ ആണ് കാണാതായിരിക്കുന്നത്.
കടയിൽ സാധനം വാങ്ങിക്കാൻ പോയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. ഇതേ സ്ഥലത്തുനിന്നു മറ്റു മൂന്ന് അതിഥി തൊഴിലാളികളെ കൂടി കാണാതായെന്നും റിപ്പോര്‍ട്ടുണ്ട്. ഇവർ കുട്ടികളെ തട്ടിക്കൊണ്ടുപോയതാകാമെന്നും പൊലീസ് സംശയിക്കുന്നു.
രണ്ട് മാസം മുന്‍പാണ് കൊല്‍ക്കത്തയില്‍ നിന്ന് അമ്മയോടൊപ്പം ആലുവയിലെത്തി കുട്ടി താമസമാക്കുന്നത്. ഇവിടെ തുടരാന്‍ താത്പര്യമില്ലെന്ന് കുട്ടി മാതാപിതാക്കളോട് പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ കുട്ടി ട്രെയിന്‍ കയറി കൊല്‍ക്കത്തയിലേക്ക് തിരികെ പോയതാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.