പല്ലിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം ഉറപ്പിക്കാന്‍ പല്ലുകളെയും ആരോഗ്യത്തോടെ കാക്കണം. ശരിയായ രീതിയില്‍ വായ വൃത്തിയാക്കാത്തതുകൊണ്ടാണ് പലപ്പോഴും മോണരോഗങ്ങളും പല്ലിന് കേടുവരലും മറ്റും ഉണ്ടാകുന്നത്. കൂടാതെ ദന്താരോഗ്യത്തിന് പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ തന്നെ കഴിക്കണം. ചില ഭക്ഷണങ്ങള്‍ നമ്മുടെ പല്ലുകളുടെ ആരോ​ഗ്യം നശിപ്പിക്കും. അവ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.
സിനിമയ്ക്ക് പോകുമ്പോഴും വൈകുന്നേരങ്ങളിലുമെല്ലാം നമ്മള്‍ക്ക് കഴിക്കാന്‍ ഏറെയിഷ്ടമുള്ള ഭക്ഷണമാണ് പോപ്‌കോണ്‍. എന്നാല്‍ പോപ്‌കോണ്‍ കഴിക്കുന്നത് പല്ലുകളുടെ ഇനാമലിന് നന്നല്ല. അതിനാല്‍ അമിതമായി പോപ്‌കോണ്‍ കഴിക്കുന്നത് ഒഴിവാക്കണം. കുട്ടികളുടേയും പ്രിയപ്പെട്ട ഭക്ഷണമാണിത്. മിതമായ രീതിയില്‍ അവര്‍ക്ക് ഇത് നല്‍കാന്‍ ശ്രദ്ധിക്കാം.
കാര്‍ബോഹൈഡ്രേറ്റ് പാനീയങ്ങളും ദന്താരോഗ്യത്തിന് നല്ലതല്ല. സോഡ പോലെയുള്ള എല്ലാ കാര്‍ബോഹൈഡ്രേറ്റ് പാനീയങ്ങളും പല്ലുകളെ നശിപ്പിക്കും. അതിനാല്‍ ഇവയുടെ ഉപയോഗം പരിമിതപ്പെടുത്താന്‍ ശ്രദ്ധിക്കാം. അമിത മദ്യപാനവും പല്ലുകളുടെ ആരോ​ഗ്യം നശിപ്പിക്കും.
കട്ടൻ കാപ്പി പതിവായി കുടിക്കുന്ന നിരവധിപ്പേര്‍ നമുക്കിടയിലുണ്ട്. എന്നാല്‍ ഈ ശീലം നിങ്ങളുടെ പല്ലുകളെ നശിപ്പിക്കും. കോഫിയിലെ ടാനിക് ആസിഡ്, കഫൈന്‍ തുടങ്ങിയവ പല്ലുകളിലെ ഇനാമലിനെ നശിപ്പിക്കും. ഒപ്പം പല്ലുകളിലെ നിറം കെടുത്തുകയും ചെയ്യും. അതിനാല്‍ ഇവയുടെ ഉപയോഗം പരിമിതപ്പെടുത്തണം.
നാരങ്ങ, ഓറഞ്ച്, മുന്തിരി തുടങ്ങിയ സിട്രസ് പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് പല്ലുകളിലെ ഇനാമലിനെ നശിപ്പിക്കുകയും പല്ലുകള്‍ കേടുവരാന്‍ വഴിയൊരുക്കുകയും ചെയ്യുന്നവയാണ്. ആസിഡ് അടങ്ങിയിരിക്കുന്ന എല്ലാ ഭക്ഷണപദാര്‍ത്ഥങ്ങളും പല്ലുകളുടെ ആരോ​ഗ്യം നശിപ്പിക്കും.
ചിപ്‌സ്, കുക്കീസ് പോലെ ഉപ്പും പഞ്ചസാരയും മറ്റും ധാരാളം അടങ്ങിയവയും പല്ലുകളുടെ ആരോഗ്യത്തെ നശിപ്പിക്കും. ഇവയും അമിതമായി കഴിക്കരുത്. വൈനും പല്ലുകള്‍ക്ക് നല്ലതല്ല.വൈനിലെ ആസിഡ് നിങ്ങളുടെ പല്ലുകളിലെ ഇനാമലിനെ ബാധിക്കുകയും പല്ലുകളുടെ നിറം കെടുത്തുകയും ചെയ്യും. മധുരമുളള മിഠായി ധാരാളം കഴിക്കുന്നതും പല്ലുകളുടെ ആരോഗ്യം നശിപ്പിക്കും. ഇത് ദന്തക്ഷയത്തിന് കാരണമാകും.

By admin

Leave a Reply

Your email address will not be published. Required fields are marked *