കുവൈറ്റ്: കുവൈത്തിലെ കാലാകാരന്മാരുടെ കൂട്ടായ്മയായ ഇശൽ ബാൻഡ് കുവൈറ്റ് ഇശൽ നൈറ്റ് സംഘടിപ്പിച്ചു. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന പരിപാടി കുവൈറ്റ് ഗായകൻ മുബാറക് അൽ റാഷിദ് ഉദ്ഘാടനം ചെയ്തു.
ഇശൽ ബാൻഡ് ചെയർമാൻ ഗഫൂർ കൊയിലാണ്ടി അദ്യക്ഷത വഹിച്ചു. നാട്ടിലെ കല്യാണവേദികളിലെ തരംഗമായി മാറിയ കൈകൊട്ടി പാട്ട് , കോൽക്കളി, ഒപ്പന, ഗാനമേള തുടങ്ങി നിരവധി കലാപരിപാടികൾ അരങ്ങേറി.
സാംകാരിക രംഗത്ത് കഴിഞ്ഞ നാല്പതു വർഷമായി പ്രവർത്തിക്കുന്ന റോക് ചെയർമാൻ അബൂക്ക, ജീവർകാരുണ്യ പ്രവർത്തകൻ നാസർ ഇബ്രാഹിം, മ്യൂസിഷ്യൻ മനോജ്  തലശ്ശരി എന്നിവരെ സംഗമത്തിൽ വെച്ച് ആദരിച്ചു.
-സത്താർ കുന്നിൽ, ഷബീർ മണ്ടോളി, ആബിദ് ഐ ബ്ളാക്ക്, മജീദ് ബി കെ , , തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. 
ഫൗസാൻ, ഫായിസ് മൊട്ടമ്മൽ,  അഷ്‌റഫ് പയ്യോളി, നസീർ കൊച്ചി, റഹനേഷ്  പയ്യോളി, വാജിദ് കൊല്ലം , അൻസാർ ചോല എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജനറൽ കൺവീനർ ഷമീദ്  സ്വാഗതവും, മഹ്മൂദ് പെരുമ്പ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *