മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ വിദേശ വിദ്യാര്‍ത്ഥികളുടെ സ്‌റ്റേബാക്ക് വ്യവസ്ഥകളില്‍ മാറ്റം. സ്റ്റേബാക്ക് വ്യവസ്ഥകള്‍ ജൂലൈ 1 മുതല്‍ മാറും. ഇന്ത്യക്കാര്‍ക്ക് ഗുണകരമായ വ്യവസ്ഥകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പുതിയ പ്രായപരിധി 35 വയസ്സാക്കി. ഓസ്‌ട്രേലിയയില്‍ അംഗീകൃത കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍ക്ക് സ്റ്റേബാക്ക് നല്‍കുന്നതാണ് താല്‍ക്കാലിക ഗ്രാജ്വേറ്റ് വീസ. കുടുംബാംഗങ്ങളെ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുപോകാനും സമയ പരിധിയില്ലാതെ ജോലി ചെയ്യാനും ഇത് അവസരം നല്‍കുന്നു.
പോസ്റ്റ് സ്റ്റഡി വര്‍ക്, ഗ്രാജ്വേറ്റ് വര്‍ക് സ്ട്രീമുകള്‍ ഇനി പോസ്റ്റ് വൊക്കേഷനല്‍ എജ്യൂക്കേഷന്‍ വര്‍ക് സട്രീം, പോസ്റ്റ് ഹയര്‍ എജ്യൂക്കേഷന്‍ വര്‍ക് സ്ട്രീം എന്നീ പേരുകളില്‍ അറിയപ്പെടും. അസോഷ്യേറ്റ് ഡിഗ്രി, ഡിപ്ലോമ, ട്രേഡ് യോഗ്യത ഉള്ളവര്‍ പോസ്റ്റ് വൊക്കേഷനല്‍ എജ്യുക്കേഷന്‍ വര്‍ക് സ്ട്രീമില്‍ അപേക്ഷിക്കണം. ബിരുദത്തിനും മുകളിലേക്കു യോഗ്യതയുള്ളവര്‍ പോസ്റ്റ് ഹയര്‍ എജ്യൂക്കേഷന്‍ വര്‍ക് സ്ട്രീമില്‍ അപേക്ഷിക്കണം. പോസ്റ്റ് വൊക്കേഷനല്‍ എജ്യൂക്കേഷന്‍ വര്‍ക് സ്ട്രീമില്‍ അപേക്ഷിക്കാനുള്ള പ്രായപരിധി 35 വയസ്സായി കുറച്ചു. 18 മാസം വരെ സ്റ്റേബാക്ക് ലഭിക്കും. പോസ്റ്റ് ഹയര്‍ എജ്യൂക്കേഷന്‍ വര്‍ക് സ്ട്രീമിനും സമാനമായ പ്രായപരിധിയാക്കി.
ഓസ്‌ട്രേലിയ – ഇന്ത്യ കരാറനുസരിച്ച് ഇപ്പോള്‍ നിലവിലുള്ള സ്റ്റേബാക്ക് വ്യവസ്ഥകള്‍ (ബിരുദക്കാര്‍ക്ക് 2 വര്‍ഷം സയന്‍സ്, ടെക്‌നോളജി, എന്‍ജിനീയറിങ്, മാനേജ്‌മെന്റ് മേഖലയില്‍ ഓണേഴ്‌സ് ഒന്നാം ക്ലാസ് ബിരുദക്കാര്‍ക്ക് 3 വര്‍ഷം, ബിരുദാനന്തര ബിരുദക്കാര്‍ക്ക് 3 വര്‍ഷം, പിഎച്ച്ഡിക്കാര്‍ക്ക് 4 വര്‍ഷം മാറ്റമില്ലാതെ തുടരും. മറ്റുള്ളവര്‍ക്കുള്ള കാലാവധിയെക്കാള്‍ ഒരു വര്‍ഷം വീതം ഇന്ത്യക്കാര്‍ക്ക് അധികം കിട്ടം.