തൊടുപുഴ: വെസ്റ്റ് നൈല്‍ പനി ബാധിച്ച് ഒരാള്‍ മരിച്ചു. പനി ബാധിച്ച് ചികിത്സയിലിരുന്ന ഇടുക്കി മണിയാറന്‍കുടി സ്വദേശി വിജയകുമാര്‍ ആണ് മരിച്ചത്. ഇടുക്കി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയായിരുന്നു മരണം.
വൃക്ക മാറ്റിവയ്ക്കൽ ചികിത്സയുമായി ബന്ധപ്പെട്ട് കോഴിക്കോട് എത്തിയപ്പോഴാണ് പനിബാധിച്ചത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗം കുറഞ്ഞപ്പോള്‍ ഇടുക്കിയിലേക്ക് മടങ്ങി. എന്നാല്‍ വീട്ടിലെത്തിയപ്പോള്‍ പനി കൂടിയതോടെയാണ് ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.