കൃത്രിമമായി പഴുപ്പിച്ച മാമ്പഴം എങ്ങനെ തിരിച്ചറിയാം?
മാമ്പഴത്തിന്റെ സീസൺ ആണല്ലോ ഇപ്പോൾ. പലരുചിയിലും വലിപ്പത്തിലുമുള്ള മാമ്പഴം ഇന്ന് വിപണയിൽ ലഭ്യമാണ്. നന്നായി പഴുത്ത മാമ്പഴം കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നത് സ്വാഭാവികമാണ്. എന്നാൽ മാമ്പഴം വാങ്ങുന്ന കാര്യം വരുമ്പോൾ ഒന്നു ചിന്തിക്കുന്നത് നല്ലതാണ്. കൃത്രിമമായി പഴുപ്പിച്ച മാമ്പഴം കടകളിൽ വിൽക്കുന്നുണ്ട്.
കാത്സ്യം കാർബൈഡ് ഉപയോഗിച്ച് പഴങ്ങൾ കൃത്രിമമായി പാകപ്പെടുത്തുന്നതിനെതിരെ ഭക്ഷ്യ അതോറിറ്റിയുടെ മുന്നറിയിപ്പ്. പഴങ്ങൾ കൃത്രിമമായി പഴുപ്പിക്കുന്നതിനായി കാൽസ്യം കാർബൈഡോ കാർബൈഡോ ഗ്യാസ് ഉപയോഗിക്കുന്നതിൽ നിന്ന് ‘ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ’ (എഫ്എസ്എസ്എഐ) ഭക്ഷ്യ വ്യാപാര സ്ഥാപനങ്ങൾ, വ്യാപാരികൾ എന്നിവർക്ക് മുന്നറിയിപ്പ് നൽകി.
കാൽസ്യം കാർബൈഡ് (Calcium Carbide) ഇതിനകം തന്നെ നിരോധിച്ചിട്ടുണ്ട്.കാൽസ്യംകാർബൈഡ് ഉപയോഗിക്കുന്നവർക്കെതിരെഗുരുതരമായ നടപടിയെടുക്കാനും ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വ്യക്തികൾക്കെതിരെ കർശനമായി ഇടപെടാനും സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഭക്ഷ്യസുരക്ഷാ വകുപ്പുകൾക്കും എഫ്എസ്എസ്എഐ നിർദേശം നൽകിയിട്ടുണ്ട്.
കാൽസ്യം കാർബൈഡ് അസറ്റിലീൻ വാതകം പുറത്തുവിടുന്നു. അതിൽ ആർസെനിക്കിൻ്റെയും ഫോസ്ഫറസിൻ്റെയും അംശങ്ങൾ അടങ്ങിയിരിക്കുന്നു. ഈ ധാതുക്കൾ കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. തലകറക്കം, ഇട ബലഹീനത, വിഴുങ്ങാനുള്ള ബുദ്ധിമുട്ട്, ഛർദ്ദി, ചർമ്മത്തിലെ അൾസർ തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതായി FSSAI വ്യക്തമാക്കുന്നു.
സ്വാഭാവികമായി പഴുത്ത മാമ്പഴങ്ങളാണ് ആരോഗ്യത്തിന് നല്ലതെങ്കിലും ഇവ ലഭിക്കുന്നത് അത്ര എളുപ്പമല്ല. കാരണം വിൽപനയ്ക്ക് എത്തുന്നതിൽ അധികവും കൃത്രിമമായി പഴുപ്പിച്ച മാമ്പഴങ്ങൾ ആയിരിക്കും. സുരക്ഷിതമായ മാർഗങ്ങളിലൂടെ പഴുപ്പിച്ച മാമ്പഴം ഉപഭോഗത്തിന് നല്ലതാണെന്ന് എഫ്എസ്എസ്എഐ വ്യക്തമാക്കുന്നു.
ഫൈബർ, വിറ്റാമിൻ സി, വിറ്റാമിൻ എ ധാരാളം ആന്റിഓക്‌സിഡന്റുകൾ എന്നിവയുൾപ്പെടെ നിരവധി ആരോഗ്യ ഗുണങ്ങളാൽ സമ്പുഷ്ടമാണ് മാമ്പഴം. എന്നാൽ, രാസവസ്തുക്കൾ വച്ച് പാകപ്പെടുത്തി മാമ്പഴത്തിൽനിന്നു ഈ ഗുണങ്ങൾ ഒന്നും ലഭിക്കില്ലെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.
കൃത്രിമമായി പഴുത്ത മാമ്പഴം എങ്ങനെ തിരിച്ചറിയാം?
കൃത്രിമമായി പാകമായ മാമ്പഴങ്ങൾക്ക് ഒരു നിറമുണ്ട്. സ്വാഭാവികമായും പഴുത്ത മാമ്പഴങ്ങളേക്കാൾ കൂടുതൽ മഞ്ഞയോ ഓറഞ്ചോ കാണപ്പെടുന്നു. രാസവസ്തുക്കൾ അടങ്ങിയിരിക്കുന്നത് കാരണം മാമ്പഴത്തിന്റെ തൊലിയിൽ കൂടുതൽ ഭംഗിയുള്ളതായി തോന്നാം.
സ്വാഭാവികമായി പാകമായ മാമ്പഴത്തിന് മധുരവും മണമുണ്ടാകും. അതേസമയം കൃത്രിമമായി പാകമായ മാമ്പഴത്തിന് രാസവസ്തുക്കളോ വ്യത്യസ്തമായ ഗന്ധമോ ഉണ്ടായിരിക്കാം. മാമ്പഴത്തിന് പ്രത്യേക തരത്തിലുള്ള മണമുണ്ടെങ്കിൽ അത് കൃത്രിമമായി പഴുപ്പിച്ചതായിരിക്കാം.
കൃത്രിമമായി പാകമായ മാമ്പഴം സ്വാഭാവികമായി പഴുത്ത മാമ്പഴങ്ങളേക്കാൾ മൃദുവായിരിക്കും. കാരണം, പഴുക്കുന്ന പ്രക്രിയയിൽ ഉപയോഗിക്കുന്ന രാസവസ്തുക്കൾ തൊലിയെ മൃദുവാക്കുക ചെയ്യും.
കൃത്രിമമായി പഴുത്ത മാമ്പഴത്തിന് രാസവസ്തുക്കളുടെ ഉപയോഗം മൂലം മാമ്പഴം ചതഞ്ഞ രീതിയിലോ പാടുകളോ പോലുള്ള ബാഹ്യമായ കേടുപാടുകൾ ഉണ്ടാകാം.
മാമ്പഴത്തിന് രുചി കുറയുകയോ വ്യത്യസ്ത രുചി ഉണ്ടെങ്കിലോ അത് കൃത്രിമമായി പാകപ്പെടുത്തിയതാകാം.
നിങ്ങൾ സുരക്ഷിതവും ആരോഗ്യകരവുമായ പഴങ്ങൾ വാങ്ങുകയും കഴിക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ കൃത്രിമമായി പഴുത്ത മാമ്പഴം തിരിച്ചറിയേണ്ടത് പ്രധാനമാണ്. തൊലിയുടെ നിറം പരിശോധിച്ച്, മാങ്ങയുടെ മണമറിഞ്ഞ്, ബാഹ്യമായ കേടുപാടുകൾ നോക്കി, രുചി പരിശോധന നടത്തിയാൽ മാങ്ങ കൃത്രിമമായി പഴുപ്പിച്ചതാണോ അല്ലയോ എന്ന് എളുപ്പത്തിൽ തിരിച്ചറിയാം.
കുട്ടിക്കാലത്തെ ഏറ്റവും ഇഷ്ടപ്പെട്ട ടീ ടെെം സ്നാക്കിനെ കുറിച്ച് മിറ രജ്പുത്