ലങ്കന്‍ പ്രീമിയര്‍ ലീഗ് താരലേലം നാളെ! ഹെയ്ല്‍സ് ഉള്‍പ്പെടെയുള്ള താരങ്ങളെ ടീമിലെത്തിച്ച് ഗോള്‍ മാര്‍വെല്‍സ്

കൊളംബൊ: ലങ്കന്‍ പ്രീമിയര്‍ ലീഗ് താരലേലം നാളെ നടക്കും. കൊളംബോയില്‍ ഉച്ചയ്ക്ക് 12 മണിക്കാണ് ലേലം തുടങ്ങുന്നത്. ആകെ 420 കളിക്കാരാണ് ലേലത്തില്‍ പങ്കെടുക്കുന്നത്. ഇവരില്‍ 154 ലങ്കന്‍ താരങ്ങളുണ്ട്. ലേലത്തിനു മുന്നോടിയായി ഗോള്‍ മാര്‍വെല്‍സ് സ്വന്തമാക്കിയ കളിക്കാരുടെ പേരുകള്‍ പുറത്തു വന്നു. ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ഓപ്പണര്‍ അലക്‌സ് ഹെയ്ല്‍സ്, ന്യൂസിലാന്‍ഡ് വികറ്റ് കീപ്പര്‍ ടിം സീഫര്‍ട്ട് എന്നിവരാണ് പ്രമുഖ വിദേശ താരങ്ങള്‍. 

ഇവര്‍ക്ക് പുറമെ ശ്രീലങ്കയില്‍ നിന്നുള്ള സ്പിന്നര്‍ മഹീഷ തീക്ഷണ, ബാറ്റര്‍മാരായ ഭാനുക രജപക്‌സെ, നിരോഷന്‍ ഡിക്വെല്ല തുടങ്ങിയവരും ടീമിലെത്തി. ഗ്രഹാം ഫോര്‍ഡ് മുഖ്യ പരിശീലകനും, സനത് ജയസൂര്യ ഉപദേഷ്ടാവുമാണ്. ജൂലൈ 21 മുതല്‍ ലങ്കയിലെ 4 വേദികളിലായി ആണ് ലീഗ് നടക്കുക.

By admin