മക്ക: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിലുള്ള മലപ്പുറം സുന്നി മഹൽ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സുന്നി യുവജന സംഘത്തിലെ ഹാജിമാർ മക്കയിൽ എത്തി.
സുന്നി യുവജന സംഗം സെക്രട്ടറി അബ്ദുൽ സമദ് പൂക്കോട്ടൂർ, ഉമ്മർ വാഫി എന്നിവർ നയിക്കുന്ന അൻപതു അംഗങ്ങൾ അടങ്ങിയ ഹജ്ജ് സംഘത്തിൽ ഹൈദർ അലി ശിഹാബ് തങ്ങളുടെ മരുമകൻ നാസർ കോയ തങ്ങളും സുന്നീ മഹൽ എസ് വൈ എസ് ഹജ്ജ് സംഘത്തിലുണ്ട്.
ഹറമിനടുത്തു ഹിൽട്ടൻ ഹോട്ടലിൽ എത്തിയ എസ് വൈ എസ് സംഘത്തിനു മക്ക കെഎംസിസി സ്വീകരണം നൽകി സൗദി കെഎംസിസി നാഷണൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ മക്ക കെഎംസിസി ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂർ ചെയർമാൻ സുലൈമാൻ മാളിയേക്കൽ , മുസ്തഫ മുഞ്ഞകുളം, നാസർ കിൻസാറ, കുഞ്ഞാപ്പ പൂക്കോട്ടൂർ ,സിദ്ധീഖ് കൂട്ടിലങ്ങാടി ,സക്കീർ കാഞ്ഞങ്ങാട് എന്നിവർ സ്വീകരണത്തിന് നേതൃത്തം നൽകി.