മോഷണക്കേസിൽ പിടിയിൽ, ചോദ്യം ചെയ്തപ്പോൾ പുറത്തുവന്നത് പത്തിലധികം മോഷണങ്ങൾ
കൊച്ചി: പത്തോളം മോഷണക്കേസുകളിലെ പ്രതി പൊലീസ് പിടിയിൽ. എറണാകുളം ഐരാപുരം പാറത്തെറ്റയിൽ വീട്ടിൽ മനുമോഹൻ (26)നെയാണ് അങ്കമാലി പൊലീസ് പിടികൂടിയത്. വേങ്ങൂർ നായരങ്ങാടി ഭാഗത്ത് ഓട്ടോ സ്ഥാപനത്തിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിലെ ബാറ്ററികൾ മോഷ്ടിച്ച കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കസ്റ്റഡിയിൽ എടുത്ത പ്രതിയെ ചോദ്യം ചെയ്തു നടത്തിയ അന്വേഷണത്തിൽ ആണ് മറ്റ് നിരവധി മോഷണങ്ങൾ തെളിഞ്ഞത് എന്ന് പൊലീസ് പറഞ്ഞു. പിടിയിലായ മനുവിനെതിരെ നാല് മയക്കുമരുന്ന് കേസുകളും നിലവിലുണ്ട് എന്ന് പൊലീസ് പറഞ്ഞു. അങ്കമാലി എസ്ഐ കുഞ്ഞുമോൻ തോമസ്, എ എസ് ഐ സലിം, സീനിയർ സി പി ഒ മാരായ വിജീഷ്, അജിതാ തിലക് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Read more:ചില്ലറ ചോദിച്ച് കടയിലെത്തി സ്ത്രീയെ കടന്നുപിടിച്ചു; യുവാവിനെ പിടികൂടി പൊലീസിലേല്പിച്ച് നാട്ടുകാര്