പാലക്കാട്: സോളിഡാരിറ്റി കേരളാ സംസ്ഥാന വ്യാപകമായി നടത്തുന്ന ആരോഗ്യ പരിരക്ഷ കാമ്പയിനിന് പറളി ഏരിയയിൽ തുടക്കമായി യുവാക്കളിലും വിദ്യാർത്ഥികളിലും ആരോഗ്യ സുരക്ഷയെ കുറിച്ചും, ആരോഗ്യകരമായ ജീവിതശൈലി പടുത്തുയർത്തുന്നതിന് വേണ്ടിയും സോളിഡാരിറ്റി സംസ്ഥാന ഒട്ടാകെ നടത്തുന്ന കാമ്പയിൻ പറളി ഏരിയ തലത്തിൽ കുതിരയോട്ട പരിശീലനം നൽകിയാണ് തുടക്കം കുറിച്ചത്
മാങ്കുറുശ്ശി ഹോർസ് സ്പോട്ടിൽ നടന്ന പരിപാടി എസ് ഐ ഒ സംസ്ഥാന സെക്രട്ടറി മിസ്അബ് ഷിബിലി ഉദ്‌ഘാടനം ചെയ്തു ജില്ലാ സെക്രട്ടറി നൗഷാദ് ആലവി അധ്യക്ഷത വഹിച്ചു
ജില്ലാ സെക്രട്ടറിയായ എം ഇ നസീഫ്, ഏരിയ സമിതിയംഗങ്ങളായ സിദ്ധീഖ് പുള്ളോട്, സൽമാൻ കോങ്ങാട്, ഷമീർ മുണ്ടൂർ, എ നിഷാദ്, സ്വാലിഹ് മാളിയേക്കൽ എന്നിവർ സംസാരിച്ചു
ഫോട്ടോ : സോളിഡാരിറ്റി കേരള സംസ്ഥാന വ്യാപകമായി നടത്തുന്ന ആരോഗ്യ പരിരക്ഷ ക്യാമ്പയിനിന് പറളി ഏരിയ തല ഉദ്‌ഘാടനം എസ് ഐ ഒ സംസ്ഥാന സെക്രട്ടറി മിസ്അബ് ഷിബിലി ചെയ്യുന്നു