ഒടുവില്‍ മഴ മാറി, രാജസ്ഥാന്‍-കൊല്‍ക്കത്ത മത്സരത്തിന് ടോസ് വീണു, മത്സരം ഏഴോവര്‍ വീതം

ഗുവാഹത്തി: ഐപിഎല്ലില്‍ രണ്ടും മൂന്നും സ്ഥാനക്കാരെ നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമായ ലീഗ് ഘട്ടത്തിലെ അവസാന മത്സരമായ രാജസ്ഥാന്‍ റോയല്‍സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പോരാട്ടത്തിന് ടോസ് വീണു. ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. മഴമൂലം നാലു മണിക്കൂറോളം വൈകി തുടങ്ങുന്ന മത്സരം ഏഴോവര്‍ വീതമായി വെട്ടിക്കുറച്ചിട്ടുണ്ട്. മഴയില്‍ ഔട്ട് ഫീല്‍ഡ് കുതിര്‍ന്ന് കടക്കുന്നതിനാല്‍ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് സ്കോറിംഗ് ബുദ്ധിമുട്ടാവും. മത്സരത്തിനിടെ വീണ്ടും മഴയെത്തിയാല്‍ മത്സരം അഞ്ചോവര്‍ വീതമായി വെട്ടിക്കുറക്കാനും സാധ്യതയുണ്ട്. ടോസ് ഇട്ടതിന് പിന്നാലെ വീണ്ടും ചാറ്റല്‍ മഴ എത്തിയത് ആരാധകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

മഴമൂലം മത്സരം സാധ്യമാകുമോ എന്ന ആശങ്കക്കിടെയാണ് പത്തു മണിയോടെ മഴ മാറിയതും മത്സരത്തിന് ടോസിട്ടതും.ഇരു ടീമിനും അഞ്ചോവര്‍ മത്സരം പോലും സാധ്യമല്ലെങ്കില്‍ മത്സരം ഉപേക്ഷിച്ചതായി പ്രഖ്യാപിക്കും. ഇരു ടീമുകളും ഓരോ പോയിന്‍റ് പങ്കിടും. ഇരു ടീമുകളും നേരത്തെ പ്ലേ ഓഫിലെത്തിയതിനാല്‍ മത്സരഫലം അപ്രസക്തമെങ്കിലും രണ്ടും മൂന്നും സ്ഥാനക്കാരെ നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാണ്. നിലവില്‍ 16 പോയിന്‍റുള്ള രാജസ്ഥാന്‍ മൂന്നാമതും 17 പോയിന്‍റുള്ള ഹൈദരാബാദ് രണ്ടാമതും 19 പോയിന്‍റുള്ള കൊല്‍ക്കത്ത ഒന്നാമതുമാണ്. മത്സരം ഉപേക്ഷിച്ച് പോയിന്‍റ് പങ്കിട്ടാല്‍ കൊല്‍ക്കത്തക്ക് 20ഉം രാജസ്ഥാന് 17ഉം പോയിന്‍റാവും. രണ്ടാം സ്ഥാനത്തുള്ള ഹൈദരാബാദുമായി തട്ടിച്ചു നോക്കുമ്പോള്‍ രാജസ്ഥാന്‍ നെറ്റ് റണ്‍റേറ്റില്‍ പിന്നിലായതിനാല്‍ മൂന്നാം സ്ഥാനത്തു നിന്ന് മുന്നോട്ടുപോകാനാവില്ല.

കൊൽക്കത്ത പരിശീലകനോടുള്ള സ്വകാര്യ സംഭാഷണം പുറത്തുവിട്ടു, സ്റ്റാ‍‍ർ സ്പോർട്സിനെതിരെ തുറന്നടിച്ച് രോഹിത് ശർമ

എലിമിനേറ്ററില്‍ ജയിക്കുന്ന ടീമിന് നേരിട്ട് ഫൈനലിലെത്തുമ്പോള്‍ തോല്‍ക്കുന്ന ടീമിന് വീണ്ടും ഒരു അവസരം കൂടിയുണ്ട്.ആദ്യ ക്വാളിഫയറില്‍ ജയിക്കുന്ന ടീമുമായി വീണ്ടും മത്സരിക്കാം. എന്നാല്‍ എലിമിനേറ്ററില്‍ തോല്‍ക്കുന്ന ടീം പുറത്തുപോവേണ്ടിവരും. നിലവിലെ സാഹചര്യത്തില്‍ മത്സരം നടക്കാതെ പോയിന്‍റ് പങ്കിട്ടാല്‍ എലിമിനേറ്ററില്‍ രാജസ്ഥാനും ആര്‍സിബിയും ക്വാളിഫയറില്‍ കൊല്‍ക്കത്തയും ഹൈദരാബാദുമാണ് ഏറ്റുമുട്ടുക.ആദ്യ എട്ട് കളികളില്‍ ഒരു തോല്‍വി മാത്രം നേരിട്ട രാജസ്ഥാന്‍ അവസാനം കളിച്ച നാലു മത്സരങ്ങളും തോറ്റതാണ് വിനയായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin