ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഇന്നിപ്പോൾ ഏറെ തഴച്ചുവളരുന്ന ഒരു കച്ചവടമാണ് ”ഹണി ട്രാപ്പ് ” എന്ന ”തേൻ കെണി. പണ്ടൊക്കെ ബ്ലാക്ക് മെയിലിങ് എന്ന പേരിലൊക്കെ അറിയപ്പെട്ടിരുന്ന ഈ തന്തയില്ലായ്മ പരിപാടി ഇന്നിപ്പോൾ കേരളത്തിൽ ലോട്ടറി – കഞ്ചാവ് – കൊക്കൈൻ കച്ചവടം പോലെ തഴച്ചു വളരുകയാണ്. 

പല കേസുകളിലും കള്ളു കുടിയന്മാരും പെണ്ണ് പിടിയന്മാരുമായ ഒട്ടേറെ ഉദ്യോഗസ്ഥരും, റിട്ടയേർഡ് ഉദ്യോഗസ്ഥരും വക്ക് പൊട്ടിയ രാഷ്ട്രീയക്കാരും, മേലനങ്ങാതെ ജീവിക്കുവാൻ ശ്രമിക്കുന്ന ചില മാധ്യമപ്രവർത്തകരും, കേരളത്തിലെ വിവിധ ജില്ലകളിലെ ബിജെപി – എസ്ഡിപിഐ എന്നിവിടങ്ങളിൽ നിന്നും ഒഴിവാക്കപ്പെട്ട ലോക്കൽ ഗുണ്ടകളും എല്ലാം ചേർന്നുള്ള ഒരു പുത്തൻ നയപരിപാടികളാണ് കഴിഞ്ഞ നാല് വർഷങ്ങളിൽ നടത്തപ്പെടുന്നത്. 

കേരളത്തിലെ ഏറ്റവും വലിയ ഹണി ട്രാപ്പ് എന്ന് വിശേഷിപ്പിക്കാവുന്ന ഐസ്ക്രീം കേസിൽ അവർക്ക് ചിലവായത് നാൽപ്പത് കോടിക്ക് മുകളിൽ ആണത്രെ. അത് വിറ്റ് കാശാക്കിയ വമ്പന്‍റെ പാത പിന്തുടർന്നുകൊണ്ടുമാണ് ഈ കളിക്കാർ ഇന്നിപ്പോൾ കേരളത്തിൽ വിലസുന്നത്. ഒട്ടേറെ പേർ ജീവനൊടുക്കുകയും ഒട്ടേറെ കുടുംബങ്ങൾ ശിഥിലമാകുകയും ചെയ്തതൊന്നും ആരും അറിയാതെ പോയതാണ് ഇവരുടെ ധൈര്യം. 
മുക്കാൽ ഭാഗം കേസുകളിലും പണം കൈക്കലാക്കി കേസുകൾ ഒതുക്കി കൊടുക്കുകയും ചെയ്തിട്ടുണ്ട്. സമൂഹത്തിൽ ഉന്നതിയിലുള്ള ആളുകളെ തപ്പിയെടുത്തു കൊണ്ട് അവരുടെ പിന്നാലെ കൂടുകയും അവരിലേക്ക് സ്ത്രീകളെ ഇറക്കി വിടുകയും അവസാനം അവരെ വളഞ്ഞിട്ട് ആക്രമിക്കുകയും ചെയ്തുപോന്ന ഇവരെ സഹായിക്കുവാൻ ഉദ്യോഗസ്ഥരും തയ്യാറായി ഇരിക്കുകയാണ്. 

ലേശം പെണ്ണും കള്ളും കഞ്ചാവും വീക്നെസ്സുള്ള വേദനിക്കുന്ന കോടീശ്വരന്മാരെയാണ് ഇവർ ലക്‌ഷ്യം വെക്കുന്നത്. വരാപ്പുഴ – കൊടുങ്ങല്ലൂർ – കൊല്ലം – നാദാപുരം മേഖലകളിലെ ചില മാന്യന്മാർ ചേർന്നാണ് ഗൂഢാലോചന നടത്തുന്നത്. 

ഒരു കല്യാണമോ, വീട് താമസമോ വരുന്ന കോടീശ്വരന്മാരുടെ വീടുകളിലേക്ക് ലോക്കലിൽ നിന്നും പോലീസിനെ വിട്ടുകൊണ്ട് ആ വീട്ടിൽ അടുത്തുതന്നെ കേന്ദ്രത്തിന്റെ ഇ ഡി, ഐടി റെയ്ഡ് വരുമെന്നും അവരെ ഒതുക്കണമെങ്കിൽ ഇരുപത് ലക്ഷമോ അമ്പത് ലക്ഷമോ വേണ്ടിവരും എന്ന വാഗ്ദാനവും നൽകുന്നു. മകന്റെയോ മകളുടെയോ കല്യാണ നാളുകളിൽ അനാവശ്യ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കുവാൻ വീട്ടുടമ ആരും അറിയാതെ പണം കൈമാറിക്കൊണ്ട് കേസുകൾ ഒതുക്കുവാൻ പറയുന്നു. 
ഇത്തരം കളികളാണ് ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന്നു പോന്നിരുന്നത്. ഇന്നിപ്പോൾ പത്തും ഇരുപതും ലക്ഷം തികയാതെ വന്നപ്പോൾ പത്തും ഇരുപതും കോടി ആവശ്യപ്പെട്ടുകൊണ്ടാണ് ഇവരുടെ കളികള്‍. 
കേരളത്തിലെ ഒരു സിനിമ നിർമ്മാതാവും പ്രൊഡക്ഷൻ എക്സിക്യുട്ടീവും സൂപ്പര്‍ സ്റ്റാറിന്റെ വലംകൈയും ആയിരുന്ന ആളുടെ അടുത്തേക്ക് ആലുവയിലെ ഒരു പെൺകുട്ടിയെ ഇറക്കി വിട്ടുകൊണ്ട് അത്യാവശ്യം ലീലാവിലാസങ്ങൾ നടത്തുവാൻ വഴിമരുന്നിടുകയും പിന്നീട് ആ മനുഷ്യനെ ബന്ധവസിലാക്കി മൂന്ന് കോടി ആവശ്യപ്പെടുകയും അവസാനം രണ്ടുകോടി കൈമാറിക്കൊണ്ട് പ്രശ്നം ഇല്ലാതാക്കി കൊടുത്തതും നാട്ടില്‍ പാട്ടാണ്. 
അതുപോലെ മധ്യ കേരളത്തിലെ ഒരു എംഎൽഎ യുടെ അടുത്തേക്ക് സെക്രട്ടറിയുടെ രൂപേണ ഒരു സ്ത്രീ കയറിപ്പറ്റുകയും പ്രണയം നടിച്ചുകൊണ്ട് ആ മനുഷ്യനെ വലയിൽ വീഴ്ത്തുകയും അവസാനം ഒരു കോടി രൂപ ആവശ്യപ്പെടുകയും ചെയ്തു. അല്ലാതെ തന്നെ ധാരാളം പണം ഇവർ കൈപ്പറ്റിയിരുന്നു. പണം കിട്ടില്ല എന്നായപ്പോൾ എംഎൽഎയുടെ നേതാവിന്റെ ഓഫിസിലെത്തി ഭീഷണി മുഴക്കുകയും ചെയ്തു. അവസാനം എംഎൽഎ സ്വന്തം വീടും പറമ്പും വിറ്റു പണം കൊടുത്തുകൊണ്ട് പ്രശ്നം അവസാനിപ്പിച്ചു. 
ചാലക്കുടിയിലെ ഒരു മസാലയെ ഉപയോഗിച്ചുകൊണ്ട് കേരളത്തിലെ ഒരറിയപ്പെടുന്ന മസാല കച്ചവടക്കാരനെ കുടുക്കുവാൻ ശ്രമിക്കുകയും വീഡിയോ എടുത്തുകൊണ്ട് ഭീഷണിപ്പെടുത്തകയും ചെയ്ത സംഭവങ്ങൾ നമ്മൾ വാർത്തകളിൽ കണ്ടതാണ്. 
കോട്ടക്കലിലെ ഒരു പാവം കോടീശ്വരനെ ഹണിട്രാപ്പിൽ കുടുക്കുകയും ആ മനുഷ്യൻ ആത്മഹത്യാ ചെയ്‌തെതും നാം വായിച്ചറിഞ്ഞതാണ്. ഈയടുത്ത് പൊന്നാനിയിലെ ഒരു കച്ചവടക്കാരനെ കുടുക്കുകയും പണം കിട്ടാതെ വന്നപ്പോൾ കൊന്നുകളയുകയും ചെയ്തത് നാം വാർത്തകളിൽ കണ്ടതാണ്. 

ഖത്തറിലെയും യുഎഇ യിലെയും ഒട്ടനവധി ചെറുപ്പക്കാരെ സിനിമ വാഗ്ദാനങ്ങളുമായി കൊച്ചിയിലെത്തിച്ചുകൊണ്ട് അപ്പാർട്മെന്റുകളിൽ കൊക്കയിനും പെണ്ണും നൽകി വീഡിയോ എടുത്തുകൊണ്ട് പണം സമ്പാദിക്കുന്ന ടീമുകളും ഈ ഹണി ട്രാപ്പ് ടീമുകളുമായി ബന്ധം നിലനിർത്തുന്നു. 

പെണ്ണുങ്ങൾ മാത്രമുള്ള ടൂർ പാക്കേജുകളിൽ കോടീശ്വരികളായ വീട്ടമ്മമാരെ ക്ഷണിച്ചുവരുത്തി പണികൊടുക്കുന്ന മാഫിയയും ഒറ്റക്കെട്ടായാണ് കളിക്കുന്നത്. കേരളത്തിൽ അന്വേഷണം നിർത്തിയ ഒരു പെൺവാണിഭക്കേസിലെ ഇരയാണെന്ന് അവതരിപ്പിച്ചുകൊണ്ട് ഒരു പെൺകുട്ടിയെ ഇറക്കി കേരളത്തിലെ പ്രമുഖരായ പല കച്ചവടക്കാരെയും വിളിച്ചു ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട ഒരു കേസിലെ പ്രതികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയുണ്ടായി. 
അങ്ങനെ കഴിഞ്ഞ ആറുമാസക്കാലമായി നടന്നുവന്നിരുന്ന ഒരു നാടകത്തിന്റെ പരിസമാപ്തി ഇന്നലെ നടന്നുവെങ്കിലും അതിലെ മുഖ്യസൂത്രധാരകൻ ഒളിവിലാണ്. മധ്യകേരളത്തിലെ പല ഹണി ട്രാപ്പ് കേസുകളും അല്ലാത്ത പല കേസുകളും വളരെ സൂത്രത്തിൽ കൂടെ നിന്നവരുടെ തലയിൽ ഇട്ടുകൊണ്ട് രക്ഷപ്പെട്ട ഇത്തരം ആളുകൾ സമൂഹത്തിന് ആപത്താണ്. ഇനിയും അവർ ഇവിടെ വളർന്നുകൂടാ, അത്തരം കളികള്‍ പോലീസ് ഇടപെട്ട് അവസാനിപ്പിക്കണം  !!! 
സംഗതികളുടെ പോക്ക് ശരിയല്ലെന്ന് മനസിലാക്കി ഇവരിൽ നിന്നും അകന്ന ഡ്രൈവർ ദാസനും                                                                                            ഇനിയും കൂടുതൽ കഥകൾ പറയുവാൻ തയാറായിക്കൊണ്ട് വിജയനും

By admin

Leave a Reply

Your email address will not be published. Required fields are marked *