സഞ്ജുവിന് ആശ്വാസവുമായി ബിഗ് ഹിറ്റര്‍ തിരിച്ചെത്തും! കൊല്‍ക്കത്തക്കെതിരെ രാജസ്ഥാന്റെ സാധ്യതാ ഇലവന്‍ അറിയാം

ഗുവാഹത്തി: ഐപിഎല്ലില്‍ രണ്ടാം സ്ഥാനം ഉറപ്പിക്കാന്‍ നാളെ (19-05-2024) ഇറങ്ങുകയാണ് രാജസ്ഥാന്‍ റോയല്‍സ്. പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് രാജസ്ഥാന്റെ എതിരാളി. 13 മത്സരങ്ങളില്‍ 17 പോയിന്റാണ് സഞ്ജുവിനും സംഘത്തിലും. 7.30ന് ഗുവാഹത്തിയിലാണ് മത്സരം. നിലവില്‍ രണ്ടാമതുണ്ടെങ്കിലും രാജസ്ഥാന് ഇപ്പോഴും രണ്ടാം സ്ഥാനം ഉറപ്പില്ല. കൊല്‍ക്കത്തയ്‌ക്കെതിരെ ജയിച്ചാല്‍ മാത്രമെ രാജസ്ഥാന് രണ്ടാം സ്ഥാനം ഉറപ്പിക്കാനാവൂ. 

കഴിഞ്ഞ നാല് മത്സരങ്ങളിലും ടീം പരാജയപ്പെട്ടിരുന്നു. ഒരിക്കല്‍ കൂടി തോല്‍ക്കുകയും അവസാന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ജയിക്കുകയും ചെയ്താല്‍ രാജസ്ഥാന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. അങ്ങനെ വന്നാല്‍ ഫൈനലിലെത്തുക ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. പഞ്ചാബിനെതിരെ കളിച്ച ടീമില്‍ നിന്ന് എന്തെങ്കിലും മാറ്റം വരുത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. കൊല്‍ക്കത്തക്കെതിരായ മത്സരത്തില്‍ രാജസ്ഥാന്റെ സാധ്യതാ ഇലവന്‍ അറിയാം.

കടുപ്പമേറിയ വഴി ഒഴിവാക്കാന്‍ രാജസ്ഥാന് ഒരൊറ്റ മാര്‍ഗം! വിജയിച്ചാല്‍ പിന്നീട് കൂടുതല്‍ കഷ്ടപ്പെടേണ്ട

പഞ്ചാബ് കിംഗ്‌സിനെതിരെ കഴിഞ്ഞ മത്സരത്തിന് മുമ്പ് തന്നെ രാജസ്ഥാന് തിരിച്ചടിയേറ്റിരുന്നു. ഓപ്പണര്‍ ജോസ് ബട്ലര്‍ ഇംഗ്ലണ്ട് ദേശീയ ടീമിനൊപ്പം ചേരാന്‍ നാട്ടിലേക്ക് തിരിക്കുകയായിരുന്നു. പാകിസ്ഥാനെതിരായ ടി20 പരമ്പരയില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ബട്ലര്‍ മടങ്ങിയത്. ബട്‌ലര്‍ക്ക് പകരമെത്തിയ ടോം കോഹ്ലര്‍-കഡ്മോര്‍ പഞ്ചാബിനെ നിരാശപ്പെടുത്തുകയാണുണ്ടായത്. 18 റണ്‍സുമായി കഡ്‌മോര്‍ മടങ്ങി. കൂടുതല്‍ പന്തുകള്‍ നഷ്ടപ്പെടുത്തുകയും ചെയ്തു. എങ്കിലും താരത്തിന് ഒരവസരം കൂടി നല്‍കിയേക്കും. 

ഡുപ്ലെസിസ് പുറത്തായത് വിവാദ തീരുമാനത്തില്‍? ബാറ്റ് ക്രീസിലുണ്ടെന്നും ഇല്ലെന്നും വാദം; വീണ്ടും അംപയറിംഗ് വിവാദം

കഡ്‌മോറിനൊപ്പം ഒരറ്റത്ത് യശസ്വി ജയ്‌സ്വാള്‍ തുടരും. മൂന്നാമനായി സഞ്ജു സാംസണ്‍. പിന്നാലെ റിയാന്‍ പരാഗ്. പരിക്കിന് ശേഷം ഷിംറോണ്‍ ഹെറ്റ്‌മെയര്‍ തിരിച്ചുവരുന്ന മത്സരം കൂടിയായിരിക്കുമിത്. പരാഗിന് ശേഷം ഹെറ്റ്‌മെയര്‍ കളിക്കും. അതോടെ റോവ്മാന്‍ പവലിന് സ്ഥാനം നഷ്ടമാവും. തുടര്‍ന്ന് ധ്രുവ് ജുറെല്‍ ക്രീസിലെത്തു. ബൗളിംഗ് നിരയില്‍ മാറ്റത്തിന് സാധ്യതയില്ല.

രാജസ്ഥാന്‍ റോയല്‍സ് സാധ്യതാ ഇലവന്‍: യശസ്വി ജയ്സ്വാള്‍, ടോം കോഹ്‌ലര്‍-കഡ്‌മോര്‍, സഞ്ജു സാംസണ്‍, റിയാന്‍ പരാഗ്, ഷിംറോണ്‍ ഹെറ്റ്മെയര്‍, ധ്രുവ് ജുറല്‍, ആര്‍ അശ്വിന്‍, ട്രന്റ് ബോള്‍ട്ട്, ആവേശ് ഖാന്‍, സന്ദീപ് ശര്‍മ, യൂസ്വേന്ദ്ര ചാഹല്‍.

By admin