നീണ്ട കൊവിഡ് ലക്ഷണങ്ങള്‍ പുരുഷന്മാരേക്കാള്‍ സ്ത്രീകളെയാണ് തീവ്രമായി ബാധിക്കുന്നതെന്ന് പുതിയ പഠനം

നീണ്ട കൊവിഡ് ലക്ഷണങ്ങള്‍ പുരുഷന്മാരേക്കാള്‍ സ്ത്രീകളെയാണ് തീവ്രമായി ബാധിക്കുന്നതെന്ന് പുതിയ പഠനം പറയുന്നു. നീണ്ട കൊവിഡ് ലക്ഷണങ്ങള്‍ ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പഠനത്തില്‍ പങ്കെടുത്തവരില്‍ 25.5% പേര്‍ മാത്രമാണ് ഡിസ്ചാര്‍ജ് കഴിഞ്ഞ് അഞ്ച് മാസത്തിന് ശേഷം പൂര്‍ണ്ണ സുഖം പ്രാപിച്ചതായി പഠനത്തില്‍ പറയുന്നു. ദ ലാന്‍സെറ്റ്: റെസ്പിറേറ്ററി മെഡിസിനില്‍ പഠനം പ്രസിദ്ധീകരിച്ചു.

പൂര്‍ണ്ണമായി സുഖം പ്രാപിക്കാനുള്ള സാധ്യത പുരുഷന്മാരേക്കാള്‍ 33% കുറവാണ് സ്ത്രീകള്‍ക്കെന്നും ഗവേഷകര്‍ പറയുന്നു. പൊണ്ണത്തടിയുള്ളവരും മെക്കാനിക്കല്‍ വെന്റിലേഷനില്‍ കഴിയുന്നവരും സുഖം പ്രാപിക്കാനുള്ള സാധ്യത കുറവാണ്. ക്ഷീണം, പേശിവേദന, ഉറക്കക്കുറവ്, ശ്വാസതടസ്സം, നീര്‍വീക്കം, ഓര്‍മ്മക്കുറവ്, കൈകാലുകളുടെ ബലഹീനത തുടങ്ങിയ ലക്ഷണങ്ങളാണ് പലരിലും കണ്ടതെന്നും ഗവേഷകര്‍ പറയുന്നു.

നീണ്ടുനില്‍ക്കുന്ന രോഗലക്ഷണങ്ങളുടെ കാരണം അറിയില്ലെന്ന് ഗവേഷകര്‍ പറയുന്നു. ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ട്, ക്ഷീണം, നെഞ്ചുവേദന തുടങ്ങിയ ലക്ഷണങ്ങള്‍ പുരുഷന്മാരേക്കാള്‍ കൂടുതലായി സ്ത്രീകള്‍ക്ക് അനുഭവപ്പെടുന്നത് കാണാനായെന്ന് ഗവേഷകര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *