ആലപ്പുഴ: യുവാവ് കാറിനുള്ളില്‍ മരിച്ച നിലയില്‍. ഹരിപ്പാട് കരുവാറ്റ ഊട്ടുപറമ്പ് പുത്തൻ നികത്തിൽ മണിയന്റെ മകൻ അനീഷ് (37) ആണ് മരിച്ചത്.
വീടിനു മുൻപിൽ പാർക്ക് ചെയ്തിരുന്ന കാറിൽ എസി ഓൺ ചെയ്തു വിശ്രമിക്കുകയായിരുന്നു യുവാവ്. ഇതിനിടെ ഭാര്യ ഭക്ഷണം കഴിക്കാന്‍ വിളിച്ചപ്പോള്‍ വരാമെന്നും പറഞ്ഞു. വീണ്ടും ഭാര്യ വന്ന നോക്കുമ്പോള്‍ കാറിനുള്ളില്‍ അനീഷ് അബോധാവസ്ഥയിലായിരുന്നു.
ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ ആയിരുന്നു സംഭവം. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു.