ഇംഫാല്‍: മണിപ്പൂരിൽ രണ്ടു കുട്ടികൾ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി ബിരേൻ സിംഗ്. സംഭവം അപലപനീയമായമാണെന്നും കുക്കി ഭീകരർ ചെയ്തത് അങ്ങേയറ്റത്തെ കുറ്റകൃത്യമാണെന്നും അദ്ദേഹം പറഞ്ഞു. കുറ്റവാളികൾക്ക് പരമാവധി ശിക്ഷ നൽകും. സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മണിപ്പുരില്‍ മുഖ്യമന്ത്രിയുടെ ബംഗ്ലാവിലേക്ക് വിദ്യാര്‍ഥികളുടെ പ്രതിഷേധമുണ്ടായി. വിദ്യാര്‍ഥികളുടെ ഭാഗത്തുനിന്ന് കല്ലേറുണ്ടായതിനെത്തുടര്‍ന്ന് സുരക്ഷാസേന കണ്ണീര്‍വാതകം പ്രയോഗിച്ചു.
വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു വിദ്യാര്‍ഥികളുടെ പ്രതിഷേധം. 24 മണിക്കൂറിനുള്ളില്‍ കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നും മൃതദേഹം കണ്ടെത്തി സംസ്‌കാര ചടങ്ങുകള്‍ നടത്തണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. സുഹൃത്തുക്കളും സഹപാഠികളും കൊല്ലപ്പെടുമ്പോള്‍ തങ്ങള്‍ക്ക് എങ്ങനെ പഠനവുമായി മുന്നോട്ടുപോകാന്‍ സാധിക്കുമെന്നും അവര്‍ ചോദിക്കുന്നു.
തങ്ങളുടെ ആശങ്ക മുഖ്യമന്ത്രിയുമായി നേരിട്ട് പങ്കുവെക്കണമെന്ന ആവശ്യം വിദ്യാര്‍ഥികള്‍ ഉന്നയിച്ചു. മുഖ്യമന്ത്രിയുമായും ഗവര്‍ണറുമായും കൂടിക്കാഴ്ചയ്ക്ക് അവസരമുണ്ടാക്കാമെന്ന് പോലീസ് ഉറപ്പ് നല്‍കിയെങ്കിലും വിദ്യാര്‍ഥികള്‍ക്കിടിയില്‍നിന്ന് ആര്‍.എ.എഫിനെതിരെയടക്കം കല്ലേറുണ്ടാവുകയായിരുന്നു.