ആലപ്പുഴ: ആലപ്പുഴയിലെ ഇരുമ്പുപാലത്തിന് സമാന്തരമായി ഹൗസ് ബോട്ടിന്റെ മാതൃകയില്‍ പുതിയ നടപ്പാലം വരുന്നു. നടപ്പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം എഎം ആരിഫ് എംപി ഉദ്ഘാടനം ചെയ്തു. 
60 ലക്ഷം രൂപ ചെലവഴിച്ച് 2023-24 അമൃത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പാലം നിര്‍മിക്കുന്നത്. നിലവിലുള്ള പാലത്തിന്റെ 10 മീറ്റര്‍ കിഴക്കുമാറിയാണ് പുതിയ പാലം നിര്‍മ്മിക്കുക. നൂറു ദിവസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
 പാലത്തിന്റെ മധ്യഭാഗത്ത് നഗരക്കാഴ്ചകള്‍ കാണാന്‍ കഴിയുന്ന വിധത്തില്‍ സെല്‍ഫി പോയിന്റും ഉണ്ടാകും. പുതിയ പാലം വിനോദസഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കുമെന്നും അധികൃതര്‍ കണക്കുകൂട്ടുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed