കോഴിക്കോട്: സിപിഎം നേതാവ് പി.വി.സത്യനാഥന്റെ കൊലപാതകത്തിൽ കുറ്റപത്രം സമര്‍പ്പിച്ചു. കൊയിലാണ്ടി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് 2000 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്.
വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. ഫെബ്രുവരി 22ന് രാത്രിയിൽ കൊയിലാണ്ടി പെരുവട്ടൂർ ചെറിയപുറം ക്ഷേത്രോത്സവത്തിലെ ഗാനമേളയ്ക്കിടെയാണ് സത്യനാഥൻ കൊല്ലപ്പെട്ടത്.
പ്രതി അഭിലാഷ് പിന്നീട് പോലീസിൽ കീഴടങ്ങുകയായിരുന്നു. പാര്‍ട്ടിക്കുള്ളിലുണ്ടായ തര്‍ക്കങ്ങളില്‍ തന്നോട് സ്വീകരിച്ച നിലപാടുകളാണ് വ്യക്തി വിരോധത്തിന് കാരണമെന്നാണ് പ്രതിയുടെ മൊഴി.
സിപിഎം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറിയായിരുന്നു കൊല്ലപ്പെട്ട പി.വി.സത്യനാഥ്.