തിരുവനന്തപുരം: തലസ്ഥാനത്ത് അപകടരമായ രീതിയിൽ ബൈക്ക് അഭ്യാസം. കോവളം- കഴക്കൂട്ടം ബൈപ്പാസിലായിരുന്നു അഭ്യാസം . നവമാധ്യമങ്ങളിൽ അഭ്യാസ പ്രകടനത്തിന്റെ വീഡിയോ പങ്കുവെച്ചയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് മോട്ടോർ വാഹനവകുപ്പ്. ബൈക്കിന്റെ മുന്‍ ചക്രം ഉയര്‍ത്തികൊണ്ടുള്ള അപകടകരമായ ബൈക്ക് വിലീങ് ചെയ്യുന്നതിന്റെ വീഡിയോ ആണ് നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
പിന്നിൽ ഒരാളെ ഇരുത്തിയാണ് അഭ്യാസം. മത്സരയോട്ടത്തിനിടെയാണ് അഭ്യാസമെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. പിന്നാലെ പോയ ബൈക്കുകാരനാണ് അഭ്യാസ പ്രടകനം ചിത്രീകരിച്ചിരിക്കുന്നത്.മത്സരയോട്ടത്തിനിടെ നിരവധി ജീവനുകള്‍ പൊലിഞ്ഞ കോവളം-കഴക്കൂട്ടം ബൈപ്പാസില്‍ അഭ്യാസ പ്രകടനം നടത്തിയ യുവാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ്.
സമാനമായ അഭ്യാസ പ്രകടനം നടത്തിയ ദൃശ്യങ്ങള്‍ വേറെയും ഇതേ സാമൂഹിക മാധ്യമ അക്കൗണ്ടിലുണ്ട്. ഏപ്രിൽ മാസം അവസാനമാണ് ദൃശ്യം അപ്ലോഡ് ചെയ്തിരിക്കുന്നത്. അപ് ലോഡ ചെയ്ത് ഇൻസ്റ്റഗ്രാം അക്കൗണ്ട് കേന്ദ്രീകരിച്ചാണ് അന്വേഷണം. ബൈക്ക് നമ്പറിൽ നിന്നും ഉടമയെ കണ്ടെത്താൻ ശ്രമം തുടങ്ങിയെന്ന് മോട്ടോർവാഹന എൻഫോഴ്സ്മെന്റ് അറിയിച്ചു. മത്സരയോട്ടം തടയാൻ ഹൈവേ പെട്രോളും, മോട്ടോർ വാഹന എൻഫോഴ്സ്മെന്റുമെല്ലാം റോഡിൽ സജീവമെന്ന അവകാശപ്പെടുമ്പോഴാണ് മറ്റുള്ളവരുടെ ജീവനുപോലും ഭീഷണിയായ അഭ്യാസികളുടെ റോഡിലെ അഴിഞ്ഞാട്ടം.