അല്‍പസമയം മുന്‍പ് വരെ ഓണ്‍ലൈനില്‍ ഉണ്ടായിരുന്ന കോണ്‍ടാക്ടുകള്‍ കണ്ടെത്താന്‍ സഹായിക്കുന്ന ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സ്ആപ്പ്. കമ്പനിയുടെ ഫീച്ചര്‍ ട്രാക്കിങ് വെബ്‌സൈറ്റായ വാബീറ്റാ ഇന്‍ഫോയാണ് ഇക്കാര്യം പുറത്തുവിട്ടത്. ന്യൂ ചാറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്താലാണ് ഇത് കാണാന്‍ സാധിക്കുക.
കോണ്‍ടാക്റ്റില്‍ അല്‍പസമയത്തിന് മുമ്പ് ഓണ്‍ലൈനില്‍ ഉണ്ടായിരുന്നവരെ കണ്ടെത്താന്‍ സാധിച്ചാല്‍ ഉപഭോക്താക്കള്‍ക്ക് അവരെ ചാറ്റ് ചെയ്യാനായി തിരഞ്ഞെടുക്കാനാവും എന്നാണ് കമ്പനി വിലയിരുത്തല്‍. ഉപഭോക്താക്കളുടെ സ്വകാര്യത മാനിച്ച് ലാസ്റ്റ് സീന്‍ സമയവും ഓണ്‍ലൈന്‍ സ്റ്റാറ്റസും ഈ പട്ടികയില്‍ കാണിക്കില്ല.
നിലവില്‍ ചുരുക്കം ചില ബീറ്റാ ടെസ്റ്റര്‍മാര്‍ക്കിടയില്‍ മാത്രമാണ് ഈ ഫീച്ചര്‍ ലഭ്യമായിട്ടുള്ളതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കഴിഞ്ഞ ദിവസം കോണ്‍ടാക്ട് ലിസ്റ്റില്‍ ഇതുവരെ ചാറ്റ് ചെയ്തിട്ടില്ലാത്തവരെ പരിചയപ്പെടുത്തുന്ന ഫീച്ചര്‍ പുതിയതായി അവതരിപ്പിക്കുമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതിനായി ‘കോണ്‍ടാക്റ്റ് സജഷന്‍’ ഫീച്ചര്‍ കമ്പനി പരീക്ഷിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
നിലവില്‍ ഇന്‍സ്റ്റഗ്രാമിന് സമാനമായി വാട്‌സ്ആപ്പിലും സ്റ്റാറ്റസ് അപ്‌ഡേറ്റില്‍ മറ്റുള്ളവരെ ടാഗ് ചെയ്യാനുള്ള അപ്‌ഡേഷന്‍ ഉടനെത്തും. ഇന്‍സ്റ്റഗ്രാമിലെ പോലെ തന്നെ മെന്‍ഷന്‍ ചെയ്യാനാകുമെങ്കിലും സ്റ്റാറ്റസ് വ്യൂവേഴ്‌സിന് മെന്‍ഷന്‍ ചെയ്ത പേരുകള്‍ കാണാനാകില്ല. ടാഗ് ചെയ്ത വ്യക്തിക്ക് നോട്ടിഫിക്കേഷന്‍ ലഭിക്കും. പക്ഷേ ഇന്‍സ്റ്റഗ്രാമിലെ പോലെ സ്റ്റോറി മെന്‍ഷന്‍ ചെയ്യാനാകില്ല.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed