‘രാജ്യസഭ സീറ്റ് ഇടതുമുന്നണിയിൽ കീറാമുട്ടിയാകില്ല’; അർഹത നോക്കി സീറ്റ് തീരുമാനിക്കുമെന്ന് സ്റ്റീഫൻ ജോർജ്

കോട്ടയം: അര്‍ഹത നോക്കി രാജ്യസഭ സീറ്റ് ആര്‍ക്കെന്ന് എല്‍ഡിഎഫ് തീരുമാനിക്കുമെന്ന് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്. കഴിഞ്ഞ തവണ രാജ്യസഭ സീറ്റുകളില്‍ ഒഴിവുവന്നപ്പോള്‍ ഒരു സീറ്റ് സിപിഐയ്ക്ക് നല്‍കിയിരുന്നെന്നും അന്ന് മാണി ഗ്രൂപ്പ് ക്ലയിം ഉന്നയിച്ചിരുന്നില്ലെന്നുമുളള കാര്യവും സ്റ്റീഫന്‍ ജോര്‍ജ് ഓര്‍മിപ്പിക്കുന്നു. ജോസ് കെ മാണിക്ക് മറ്റ് പദവികള്‍ നല്‍കി സീറ്റ് വിട്ടുകൊടുക്കുന്ന കാര്യം ചര്‍ച്ചയിലില്ലെന്നും സ്റ്റീഫന്‍ ജോര്‍ജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 

By admin