കൊല്ലം: ശാസ്താംകോട്ടയില്‍ എസി പൊട്ടിത്തെറിച്ച് വീട് ഭാഗികമായി കത്തി നശിച്ചു. പേരുവഴി ഇടയ്ക്കാട് വടക്ക് മുണ്ടുകുളഞ്ഞിയില്‍ പള്ളിപ്പറമ്പില്‍ ഡെന്നി സാമിന്റെ വീട്ടിലാണ് അപകടമുണ്ടായത്. കുടുംബാംഗങ്ങള്‍ പ്രാര്‍ത്ഥനക്കായി പള്ളിയില്‍ പോയ സമയത്താണ് അപകടം നടന്നത്.
ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ ആയിരുന്നു വലിയ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായത്. പൊട്ടിത്തെറിയില്‍ മുറിയുടെ വാതിലും ജനാലകളും കട്ടിലും കിടക്കയും അടക്കം കത്തി നശിച്ചു.
 പുറത്തുപോയ സമയത്ത് എസി ഓഫ് ചെയ്യാതിരുന്നതോ തണുപ്പ് കൂട്ടിയിട്ടതോ ആകാം പൊട്ടിത്തെറിക്കു കാരണമെന്നാണ് അഗ്‌നിരക്ഷാസേനയുടെ പ്രാഥമിക നിഗമനം.
ശബ്ദം കേട്ട് എത്തിയപ്പോള്‍ വീട് പുകയില്‍ മുങ്ങിയിരുന്നെന്നും നാട്ടുകാര്‍ പറഞ്ഞു. നാട്ടുകാര്‍ തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും, പൂര്‍ണമായും അണയ്ക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് ശാസ്താംകോട്ടില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.
 

By admin

Leave a Reply

Your email address will not be published. Required fields are marked *