ഒമാനിൽ വാഹനാപകടത്തിൽ മരിച്ച മലയാളിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

സുഹാർ: ഒമാനിലെ സുഹാർ റൗണ്ട്​ എബൗട്ടിലുണ്ടായ വാഹനാപകടത്തിൽ മരിച്ച മലയാളിയായ സുനിൽകുമാറിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ച്​ സംസ്കരിക്കും. സുഹാർ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരുന്ന മൃതദേഹം എംബാം നടപടിക്കായി മസ്‌കത്തിൽ എത്തിച്ച്​ തിങ്കളാഴ്ച പുലർച്ചെ ഒമാൻ എയറിലാണ്​ നാട്ടിലേക്ക്​ കൊണ്ടുപോയത്​. 

മൃതദേഹം ഭാര്യയുടെ നാടായ ഒറ്റപ്പാലം പാലപ്പുറത്തെ വീട്ടില്‍ സംസ്‌കരിക്കും. തൃശൂര്‍ സ്വദേശിയായ സുനില്‍ കുമാറിന്റെ മാതാപിതാക്കള്‍ നേരത്തെ മരിച്ചിരുന്നു. അപകടത്തിൽ പരിക്കേറ്റ ഭാര്യ ജീജ, കുട്ടികളായ മയൂര, നന്ദന എന്നിവർ ആശുപത്രിയിലായിരുന്നു. ഡിസ്ചാർജായ ഇവർ ബന്ധുവിന്റെ വീട്ടിലാണുള്ളത്. 

അപകട വാർത്തയറിഞ്ഞ് നാട്ടിൽ നിന്ന് ജീജയുടെ സഹോദരി ഒമാനിൽ എത്തിയിരുന്നു. കഴിഞ്ഞ ബുധനാഴ്ച രാവിലെയോടെയാണ്​ സുഹാർ ലിവ റൗണ്ട് എബൗട്ടിൽ ട്രക്ക്​ വാഹനങ്ങളിലിടിച്ചുണ്ടായ അകടത്തിൽ​ സുനിൽകുമാർ ഉൾപ്പെടെ മൂന്നുപേർ മരിച്ചത്​. അപകടത്തിൽ 15 പേർക്ക്​ പരിക്കേൽക്കുകയും ചെയ്തു. ട്രക്ക്​ ഇടിച്ചതിനെ തുടർന്ന്​ 11 വാഹനങ്ങളാണ്​ അപകടത്തിൽപ്പെട്ടത്​. ​

Read Also –  ജീവനെടുത്തത് മയോണൈസ്, അപകടകരമായ ബാക്ടീരിയ സാന്നിധ്യം; പ്രമുഖ ബ്രാന്‍ഡിന്റെ മയോണൈസ് വിപണിയിൽ നിന്ന് പിൻവലിച്ചു

 വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു 

സലാല: ഒമാനിലെ സലാലയിൽ വാഹനാപകടത്തിൽ​ മലപ്പുറം സ്വദേശി മരിച്ചു. പാണ്ടിക്കാട് വെള്ളുവങ്ങാടിലെ വടക്കേങ്ങര മുഹമ്മദ് റാഫി (35) ആണ്​ മരിച്ചത്.

റൈസൂത്ത് ഹൈവേയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം ഉണ്ടായത്. നോർത്ത് ഔഖത്തിൽ ഫുഡ് സ്റ്റഫ് കടയിൽ ജോലി ചെയ്ത് വരികയായിരുന്നു. ജോലി ചെയ്യുന്ന കടയിൽ നിന്നും സ്കൂട്ടറിൽ സാധനം ഡെലിവർ ചെയ്യാനായി പോകുമ്പോൾ മറ്റൊരു വാഹനം വന്ന് ഇടിക്കുകയായിരുന്നു.

പിതാവ്​: അലവിക്കുട്ടി. മാതാവ്​: ജമീല. ഭാര്യ: അനീസ. മക്കൾ: മുഹമ്മദ് സയാൻ, നൈറ ഫാത്തിമ. കുടുംബവും മറ്റു ബന്ധുക്കളും സലാലയിൽ ഉണ്ട്. മൃതദേഹം സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

By admin