മലപ്പുറം: മലപ്പുറത്ത് പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ മുസ്ലീം ലീഗിന്‍റെ നേതൃത്വത്തില്‍ സമരം നടത്തുമെന്ന സൂചന നല്‍കി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍.
വിജയശതമാനം അനുസരിച്ച് കുട്ടികൾക്ക് ഉപരിപഠനം നടത്താൻ സാധിക്കുന്നില്ല. ബാച്ചുകൾ അനുവദിക്കുക എന്നതാണ് ഏക പരിഹാരം.
യു ഡി എഫ് ഭരിച്ചിരുന്നപ്പോള്‍ ബാച്ചുകള്‍ അനുവദിച്ചിരുന്നു. ഇപ്പോഴത്തെ പ്രതിസന്ധിക്ക് സര്‍ക്കാര്‍ സത്വരമായി ഇടപെട്ട് പരിഹാരം കാണണം. വിദ്യാഭ്യാസ പ്രതിസന്ധിയിൽ നിന്ന് കുട്ടികളെ സർക്കാർ രക്ഷപ്പെടുത്തണമെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.