മലപ്പുറം: തിരൂരില്‍ മണല്‍ കടത്തിയ ആളെ പിടികൂടാനെത്തിയ പോലീസുകാര്‍ക്കെതിരെ മണല്‍ മാഫിയയുടെ ആക്രമണം.രണ്ട് സി.പി.ഒമാര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ തിരൂര്‍ വാക്കാടാണ് സംഭവം.
രാവിലെ നടക്കുന്ന പതിന് പട്രോളിംഗിന് ഇടയില്‍ മണല്‍ കടത്തുന്ന ലോറി പോലീസ് പിടിക്കുകയായിരുന്നു. ഡ്രൈവറെ കസ്റ്റഡിയിലുമെടുത്തു. ഇതിനുശേഷം പൊലീസ് ജീപ്പ് വരാന്‍ വേണ്ടി കാത്തുനില്‍ക്കുന്നതിനിടെ ബൈക്കിലെത്തിയ അക്രമികള്‍ ഹെല്‍മെറ്റ് ഉപയോഗിച്ചും മറ്റും പോലീസുകാരെ ആക്രമിക്കുകയായിരുന്നു. ശേഷം കസ്റ്റഡിയിലെടുത്ത ഡ്രൈവറെയും കൊണ്ട് ഇവര്‍ രക്ഷപ്പെട്ടു. പ്രതികള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.