ഡൽഹി: പാകിസ്ഥാന് ആറ്റം ബോംബുണ്ട്’ എന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരുടെ പ്രസ്താവനയ്ക്കെതിരെ അമിത് ഷാ.
തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് മണിശങ്കർ അയ്യറുടെ പ്രസ്ഥാവനയെ അമിത് ഷായും മറ്റ് നേതാക്കളും രാഷ്ട്രീയ ആയുധമാക്കിയത്.
“മണിശങ്കർ അയ്യരും ഫറൂഖ് അബ്ദുള്ളയും പറയുന്നത് പാക്കിസ്ഥാനെ ബഹുമാനിക്കൂ, കാരണം ആറ്റം ബോംബ് ഉള്ളതിനാൽ പാക് അധീന കശ്മീരിനായി ആവശ്യപ്പെടരുത് എന്നാണ്. രാഹുൽ ബാബ, ആറ്റംബോംബിനെ ഞങ്ങൾ പേടിക്കില്ല, ഞങ്ങൾ അത് ഏറ്റെടുക്കും. അമിത്ഷാ പറഞ്ഞു.
പരമാധികാര രാഷ്ട്രമായതിനാൽ ഇന്ത്യ പാകിസ്ഥാനോട് ബഹുമാനം നൽകണമെന്നും ആറ്റംബോംബ് കൈവശമുള്ളതിനാൽ അവരുമായി ഇടപെടണമെന്നും കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ പറയുന്ന പഴയ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.