കൊച്ചി: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കിയതില്‍ വിശദീകരണവുമായി ജീവനക്കാര്‍. മുഴുവന്‍ ജീവനക്കാരും ഡ്യൂട്ടിയില്‍ കയറിയതായും ഡ്യൂട്ടി ക്രമീകരിക്കുന്ന സിഎഇ ആപ്പിലെ സാങ്കേതിക പ്രശ്‌നമാണ് വിമാനങ്ങള്‍ റദ്ദാക്കാന്‍ കാരണമെന്നും ജീവനക്കാര്‍ പ്രതികരിച്ചു.
ഇന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ കൊച്ചിയില്‍ നിന്നുള്ള അഞ്ച് വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. ബഹറിന്‍, ദമാം, ഹൈദരാബാദ്, ബെംഗുളൂരു, കല്‍ക്കട്ട വിമാനങ്ങളാണ് റദ്ദാക്കിയത്.
കഴിഞ്ഞ ദിവസം കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു.