നന്നായി ഉറങ്ങാനും ഭാരം കുറയ്ക്കാനും ഏറ്റവും നല്ല മാര്‍ഗം   രാത്രിയിലെ ഭക്ഷണം നേരത്തെ കഴിക്കുക എന്നതാണ്. വൈകിട്ട് അഞ്ചിനും രാത്രി ഏഴ് മണിക്കും ഇടയില്‍ രാത്രി ഭക്ഷണം കഴിക്കാന്‍ ശീലിച്ചാല്‍ ഒന്നും രണ്ടുമല്ല പല ഗുണങ്ങളാണ് ഉള്ളത്. ഭാരം കുറയ്ക്കാനും നന്നായി ഉറങ്ങാനും കഴിയുന്നതിനൊപ്പം നിരവധി ഗുണങ്ങളാണ് ഈ ഒരു ശീലം മൂലം ഉണ്ടാകുക.
ഭക്ഷണം നേരത്തെ കഴിക്കുന്നതിലൂടെ ദഹനം കൃത്യമായി നടന്ന് ലഘുവായ വയറോടെ ഉറങ്ങാന്‍ കിടക്കാം. ഇതോടെ ദഹനക്കേടു പോലുള്ള പ്രശ്‌നങ്ങളില്ലാതെ മികച്ച ഉറക്കം സ്വന്തമാക്കാം. മറ്റൊന്ന് രക്തസമ്മര്‍ദ്ദം കുറയ്ക്കാമെന്നതാണ്. ശരീരത്തിന് ഭക്ഷണം ദഹിപ്പിക്കാന്‍ സമയം ലഭിക്കുന്നതിലൂടെ കാര്‍ഡിയോവാസ്‌കുലാര്‍ സംവിധാനത്തിന് മേല്‍ ഉണ്ടാകുന്ന സമ്മര്‍ദം കുറയുക വഴിയാണ് ഇങ്ങനൊരു മേന്മയുണ്ടാകുന്നത്.
മെച്ചപ്പെട്ട ദഹനം ഉണ്ടാകുക എന്നത് നേരത്തെ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണമാണെന്നത് ഇനിയും എടുത്തു പറയേണ്ടതില്ല. ഉണര്‍ന്നിരിക്കുന്ന സമയത്ത് തന്നെ ഭക്ഷണത്തിന്റെ ചയാപചയം നടത്താന്‍ ശരീരത്തിന് സാധിക്കും. ഇതാണ് മെച്ചപ്പെട്ട ദഹനത്തിലേക്ക് നയിക്കും. മാത്രമല്ല രാത്രി ഭക്ഷണം നേരത്തെ കഴിച്ചാല്‍ ഉറക്കത്തിന് മുന്‍പ് ഈ കലോറി കത്തിക്കാനുള്ള അവസരം ശരീരത്തിന് ലഭിക്കും. ഇതോടെ ആവശ്യമില്ലാത്ത ഊര്‍ജ്ജം കൊഴുപ്പായി ശരീരത്തില്‍ അടിയില്ല. ഇതോടെ ഭാരം കുറയ്ക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും കഴിയും. തീര്‍ന്നില്ല, നേരത്തെ രാത്രിഭക്ഷണം കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗ സാധ്യതയും പൊതുവേ കുറവായിരിക്കും. കുറഞ്ഞ പ്രമേഹവും മെച്ചപ്പെട്ട ലിപിഡ് പ്രൊഫൈലുമാണ് ഇതിന് സഹായിക്കുക.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed