ഇടുക്കി: കൊട്ടാരക്കര – ദിണ്ടിഗൽ ദേശീയപാതയിൽ കുട്ടിക്കാനം മുറിഞ്ഞപുഴക്ക് സമീപം അറുനൂറടി താഴ്ചയിലേക്ക് കാര് മറിഞ്ഞു ഒരു കുട്ടിയടക്കം രണ്ടു പേര് മരിച്ചു.
തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശികളായ സന്ധ്യ (45), ഭദ്ര (18) എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ നാലുപേരെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷപ്രവർത്തനം തുടരുകയാണ്.