പാലക്കാട്: രണ്ട് വയസുള്ള കുട്ടിയെ നായ കടിച്ചു. കുട്ടിയുടെ ചെവി നായ കടിച്ചെടുത്തു. പാലക്കാട് തൃത്താലയിലാണ് സംഭവം. കുട്ടിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. അമ്മയ്‌ക്കൊപ്പം വീടിന് പുറത്തേക്കിറങ്ങിയിതായിരുന്നു കുട്ടി. ഈ സമയത്തായിരുന്നു ആക്രമണം. വലതുവശത്തെ ചെവി നായ കടിച്ചെടുത്തു.ഉടനെ പ്രാഥമിക ചികിത്സ നൽകി.