ചെന്നൈ: തമിഴ്‌നാട്ടിലെ ശിവകാശിക്ക് സമീപത്തെ സ്വകാര്യ പടക്ക നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ 8 പേർ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പടക്ക നിർമാണശാല പൂർണമായും കത്തിനശിച്ചു.
ചെങ്കമലപ്പട്ടിയിലെ സുദർശൻ പടക്കശാലയിലാണ് അപകടം നടന്നത്. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. പത്തിലധികം കെട്ടിടങ്ങൾ തകർന്നിട്ടുണ്ടെന്നാണ് സൂചന. അപകടത്തിൻ്റെ കാരണം വ്യക്തമല്ല