ഉറക്കത്തിനിടയിലെ മരണം മുമ്പ് അപൂര്‍വ്വമാണെങ്കിലും ഇപ്പോള്‍ ഈ രീതിയിലുള്ള മരണങ്ങള്‍ കേരളത്തില്‍ ഉള്‍പ്പെടെ ഉയര്‍ന്നിട്ടുണ്ട്. എന്തുകൊണ്ടാണ് ഇത്തരത്തില്‍ ഉറക്കത്തില്‍ മരണപ്പെടുന്നതെന്നറിയാമോ? കൃത്യസമയത്ത് തിരിച്ചറിയാതെപ്പോകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഉറക്കത്തിനിടയിലുള്ള മരണത്തിന് കാരണമാകുന്നുവെന്നാണ് വിദഗ്ധരുടെ അഭിപ്രായം. 
ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഹൃദയത്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ്. ലോകത്ത് ഏറ്റവുമധികം ആളുകള്‍ ഉറക്കത്തിനിടെ മരിക്കുന്നത് ഹൃദ്രോഗത്തെത്തുടര്‍ന്നാണ്. പണ്ടുകാലത്ത് അമ്പതോ അറുപതോ വയസ് കഴിഞ്ഞവരിലാണ് ഹൃദ്രോഗങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാലിപ്പോള്‍  ചെറുപ്പക്കാര്‍ക്കിടയിലും ഹൃദ്രോഗം കണ്ടുവരുന്നുണ്ട്. 
പ്രമേഹം, രക്താതിസമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്ട്രോള്‍, വ്യായാമമില്ലായ്മ, അമിതമായ ശരീരഭാരം, കൂര്‍ക്കംവലി എന്നിവയുള്ളവര്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. പുകവലി, അമിത മദ്യപാനം, തെറ്റായ ഭക്ഷണരീതികള്‍ എന്നിവയും ഹൃദയത്തിന് ഹാനികരമാണ്. പലപ്പോഴും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ വളരെ വൈകിയാണ് പുറത്തറിയുന്നത്. അതിനാല്‍ ചികിത്സയും അതിനനുസരിച്ച് വൈകുന്നു. ചിലപ്പോള്‍ ലക്ഷണങ്ങളില്ലാത്ത സൈലന്റ് അറ്റാക്കായും ഹൃദയസ്തംഭനമുണ്ടാകാം.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed