പാലക്കാട്: കരിങ്കരപ്പുള്ളിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ രണ്ട് മൃതദേഹങ്ങള്‍ ഷോക്കേറ്റ് മരിച്ചവരുടേതെന്ന സംശയത്തെത്തുടർന്ന് സ്ഥലം ഉടമ അനന്തനെ പോലീസ് കസ്റ്റഡിയിലെടുത്തു.
മൃതദേഹങ്ങള്‍ നാളെ പുറത്തെടുക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. കഴിഞ്ഞ ദിവസം കൊട്ടേക്കാട് ഭാഗത്തു നിന്ന് കാണാതായ യുവാക്കളുടേതാണ് മൃതദേഹങ്ങൾ എന്നാണ് പ്രാഥമിക നിഗമനം.
പ്രദേശത്ത് രണ്ടുദിവസം മുന്‍പ് ഒരു സംഘര്‍ഷം ഉണ്ടായിരുന്നു. ഇതേത്തുടർന്ന് യുവാക്കള്‍ ബന്ധുവീട്ടില്‍ ഒളിച്ച് താമസിക്കുകയായിരുന്നു.