ഏറ്റവും വലിയ ജനപ്രിയ മെസേജിംഗ് ആപ്ലിക്കേഷനെന്നാണ് വാട്സാപ്പിനെ എല്ലാവരും വിശേഷിപ്പിക്കുന്നത്. ഇന്നത്തെ കാലത്ത് ഫോണിൽ വാട്സാപ്പ് ഇൻസ്റ്റാൾ ചെയ്യാത്ത ചുരുക്കം ചില ആളുകളെ ഉണ്ടാവുകയുള്ളൂ. ഇപ്പോഴിതാ വാട്സാപ്പ് ഉപയോഗിക്കുന്നവർക്ക് കമ്പനിയുടെ ഭാഗത്ത് നിന്ന് ലഭിക്കുന്ന അറിയിപ്പാണ് സോഷ്യൽ മീഡിയയിൽ അടക്കം ട്രൻഡിംഗായി കൊണ്ടിരിക്കുന്നത്. ഒക്ടോബർ മുതൽ വാട്സാപ്പ് ആപ്ലിക്കേഷൻ ചില ആൻഡ്രോയിഡ് ഫോണുകളിൽ നിശ്ചലമാകുമെന്നാണ് കമ്പനി അറിയിക്കുന്നത്. സുരക്ഷ കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് കമ്പനി ഔദ്യോഗിക പിന്തുണ ചില മോഡൽ ആൻഡ്രോയിഡ് ഫോണുകളിൽ നിന്ന് ഒഴിവാക്കുന്നത്. ഉപഭോക്താക്കൾ അധികം […]