പാല്‍ ചായക്കൊപ്പം കഴിക്കാന്‍ പാടില്ലാത്ത ആറ് ഭക്ഷണങ്ങള്‍
പലരും രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ ഒരു ഗ്ലാസ് ചായ കുടിക്കാറുണ്ട്. എന്നാല്‍ പാല്‍ ചായക്കൊപ്പം ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. അത്തരത്തില്‍ ചായക്കൊപ്പം കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
പാല്‍ ചായക്കൊപ്പം കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
സിട്രസ് പഴങ്ങള്‍ അസിഡിക് ആയതിനാല്‍ ചായക്കൊപ്പം നാരങ്ങ, ഓറഞ്ച് തുടങ്ങിയവ വയറ്റിലെത്തുന്നത് അസിഡിറ്റിക്കും ദഹനക്കേടിനും കാരണമായേക്കാം.
ചായക്കൊപ്പം എരുവേറിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും ചിലരില്‍ ദഹന പ്രശ്നങ്ങള്‍ ഉണ്ടാക്കാം.
രാവിലെ ചായക്കൊപ്പം പ്രോസസ്ഡ് ഭക്ഷണങ്ങൾ കഴിക്കുന്നതും ഒഴിവാക്കുക.
റെഡ് മീറ്റും ചായക്കൊപ്പം കഴിക്കുന്നത് ചിലരില്‍ ദഹന പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാം.
ചായക്കൊപ്പം എണ്ണയില്‍ ഡീപ് ഫ്രൈ ചെയ്ത ഭക്ഷണങ്ങള്‍ കഴിക്കുന്നതും ചിലരില്‍ ദഹന പ്രശ്നങ്ങള്‍ക്ക് കാരണമാകും.
കേക്കും പേസ്ട്രികളും ഡോനട്ടുകളും അനാരോഗ്യകരമായ കൊഴുപ്പുകൾ, പഞ്ചസാര എന്നിവ അടങ്ങിയതാണ്. ഇവ ചായക്കൊപ്പം കഴിക്കുന്നത് ഷുഗര്‍ കൂട്ടും.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.