ജയ്‌പൂർ : ഉച്ചഭക്ഷണ അഴിമതി അന്വേഷണവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി രാജേന്ദ്ര സിംഗ് യാദവിന്റെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് . മന്ത്രിയുമായി അടുപ്പമുള്ള പത്തിലധികം ആളുകളുടെ വസതിയിലും ഓഫീസിലും ഇഡി അന്വേഷണം നടത്തി.
ഉച്ചഭക്ഷണത്തിൽ നടത്തിയ ക്രമക്കേടുകളുമായി ബന്ധപ്പെട്ടാണ് റെയിഡ് നടന്നതെന്നാണ് സൂചന. സ്കൂളുകളിൽ ഗുണനിലവാരമില്ലാത്ത ഭക്ഷണം വിതരണം ചെയ്തതായി ആരോപണം ഉയർന്നിരുന്നു.രാജേന്ദ്ര സിംഗ് ഡയറക്ടറായ കമ്പനിയിൽ നിന്നാണ് സ്കൂളുകളിലേക്ക് ഉച്ചഭക്ഷണത്തിനായുള്ള സാധനങ്ങൾ എത്തുന്നത് . റെയിഡുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇ ഡി പുറത്തു വിട്ടിട്ടില്ല.