കണ്ണൂര്‍: കണ്ണൂരിൽ രണ്ടിടത്തുണ്ടായ തീപിടുത്തത്തിൽ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം. തലശ്ശേരി പഴയബസ് സ്റ്റാന്റിന് സമീപത്തെ അക്ഷയ അസോസിയേറ്റ്സ്  കെമിക്കൽ സ്ഥാപനത്തിലും, ധർമ്മശാല ഇൻഡസ്ട്രിയൽ ഏരിയയിൽ ദൂരദർശന് സമീപം ഉള്ള്ള പ്ലാസ്റ്റിക്ക് കമ്പനിയുടെ വേസ്റ്റ് ഗോഡൗണിലുമാണ് തീപിടുത്തം ഉണ്ടായത്.

രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയാണ് തലശ്ശേരിയിലെ തീ നിയന്ത്രണവിധേയമാക്കിയത്. മൂന്ന് മുറികളിലായി സൂക്ഷിച്ച ലാബ് ഉപകരണങ്ങള്‍, കെമിക്കല്‍സ്, ഓഫിസിലെ കമ്പ്യൂട്ടര്‍, ഫയലുകള്‍ എന്നിവയെല്ലാം കത്തി നശിച്ചിട്ടുണ്ട്.

ഏകദേശം നാല്‍പത് ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായാണ് കണക്കാക്കുന്നത്. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരുടെ കാര്യക്ഷമമായ ഇടപെടലിലൂടെ വലിയ ദുരന്തമാണ് ഒഴിവായത്. ജില്ലയിലെ ലാബ് ഉപകരണങ്ങളുടെയും കെമിക്കല്‍സിന്റെയും മൊത്ത വിതരണക്കാരാണ് അക്ഷയ അസോസിയേറ്റ്സ്.

By admin

Leave a Reply

Your email address will not be published. Required fields are marked *