പാലക്കാട്‌: റെയിൽവേ ടിക്കറ്റ് പരിശോധകർക്ക് മെച്ചപ്പെട്ട വിശ്രമമുറി സൗകര്യങ്ങൾ ഒരുക്കി കൊടുക്കുന്നതിൽ പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിലെ ഉന്നത റെയിൽവേ ഉദ്യോഗസ്ഥർ കാണിക്കുന്ന അലംഭാവം അത്യന്തം പ്രതിഷേധാർഹമാണെന്ന് വി കെ ശ്രീകണ്ഠൻ എം പി പറഞ്ഞു.
പാലക്കാട് റെയിൽവേ ഡിവിഷനിലെ വിവിധ റെയിൽവേ ട്രേഡ് യൂണിനുകളുടെ സംയുക്ത ടിക്കറ്റ് ചെക്കിങ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ടിക്കറ്റ് പരിശോധകർ വിശ്രമ മുറികൾ ബഹിഷ്കരിച്ച് പ്ലാറ്റ്ഫോമിൽ കടന്ന് പ്രതിഷേധിക്കുന്ന സമരപരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 
ഒരു തെഴിലാള്ളിക്ക് വേണ്ട വെള്ളം, വായു, ഉറക്കം എന്നിവ നൽകി മനുഷത്വംകാണിക്കാതെ ഒരുതരം സാഡിസ്റ്റ് മനോഭാവമാണ് റെയിൽവേ ഉന്നത ഉദ്യോഗസ്ഥർ തൊഴിലാളികളോട് കാണിക്കുന്നത് എന്ന് ശ്രീകണ്ഠൻ കുറ്റപ്പെടുത്തി. മണിക്കൂറുകളോളം ഡ്യൂട്ടി നോക്കിയിട്ട് മതിയായ വിശ്രമ സൗകര്യം ലഭിക്കാത്ത ടിടിമാരുടെ ദുരവസ്ഥ റെയിൽവേ ബോർഡിനേയും ഉന്നത അധികാരികളെയും ധരിപ്പിക്കുമെന്ന് എം പി പറഞ്ഞു.
ഇന്ത്യൻ റെയിൽവേ ടിക്കറ്റ് ചെക്കിങ് സ്റ്റാഫ്‌ ഓർഗനൈസെഷൻ ദേശീയ വൈസ് പ്രസിഡന്റ്‌ എസ് എം എസ് മുജീബ് റഹ്മാൻ, സതേൺ റെയിൽവേ മസ്ദൂർ യൂണിയൻ ഡിവിഷൻ സെക്രട്ടറി ആർ രാജേഷ്, സതേൺ റെയിൽവേ എംപ്ലോയിസ് സംഘ് ഡിവിഷണൽ പ്രസിഡൻറ് വി ഉണ്ണികൃഷ്ണൻ, സെക്രട്ടറി ജയേഷ് ശങ്കർ, ദക്ഷിണ റെയിൽവേ എംപ്ലോയീസ് യൂണിയൻ അസിസ്റ്റൻറ് ജനറൽ സെക്രട്ടറി കെ ഉദയ ഭാസ്കരൻ, വെൽഫെയർ ഫോറം പ്രസിഡൻറ് കെ ശ്രീകുമാർ, മറ്റു ട്രേഡ് യൂണിയൻ ഭാരവാഹികളായ കെ അശോകൻ, എൻ വേണുഗോപാലൻ, കെ അജി ജോസഫ്, കെ എസ് രാജേഷ്, ജി വിനോദ്, ജോളി ജോൺ,ലിയോ, സെൻതിൽ കുമാർ എന്നിവർ പ്രസംഗിച്ചു.
വിശ്രമ മുറികൾ ബഹിഷ്കരിച്ച വനിതകൾ അടക്കമുള്ള മുപ്പത്തോളം ടിക്കറ്റ് പരിശോധകരും ആക്ഷൻ കൌൺസിൽ അംഗങ്ങളായ ടിക്കറ്റ് പരിശോധകരും  പാലക്കാട് ജംഗ്ഷൻ പ്ലാറ്റ്ഫോമിൽ പ്രകടനം നടത്തി. ഇന്ത്യൻ റെയിൽവേ ടിക്കറ്റ് ചെക്കിങ് സ്റ്റാഫ്‌ ഓർഗനൈസെഷൻ, സതെൺ റെയിൽവേ എംപ്ലോയീസ് സംഘ്, മസ്ദൂർ യൂണിയൻ, ദക്ഷിണ റെയിൽവേ എംപ്ലോയീസ് യൂണിയൻ, ടിക്കറ്റ് എക്സാമിനഴ്സ് വെൽഫയർ ഫോറം എന്നീ സംഘടനകൾ ഉൾപ്പെട്ട സംയുക്ത ആക്ഷൻ കൌൺസിൽ ആണ് സമര പരിപാടികൾക്ക് നേതൃത്വം നൽകിയത്. കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഷോർനൂരും, മംഗലാപുരത്തും ടിക്കറ്റ് പരിശോധകർ വിശ്രമമുറികൾ ബഹിഷ്കരിച്ചു പ്രതിഷേധ സമരം നടത്തിയിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *