മുംബൈ: ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ടീമില്‍ റിങ്കു സിംഗിനെ ഉള്‍പ്പെടുത്താത്തത് ഏറെ ചര്‍ച്ചയായിരുന്നു. താരത്തെ റിസര്‍വ് ലിസ്റ്റില്‍ മാത്രമാണ് ഉള്‍പ്പെടുത്തിയത്. ദേശീയ ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ച താരത്തെ തഴഞ്ഞതില്‍ ആരാധകരും അതൃപ്തിയിലാണ്.
15 അംഗ ടീമില്‍ താനും ഉള്‍പ്പെടുമെന്ന് റിങ്കു സിംഗ് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നുവെന്ന് പിതാവ് ഖാൻചന്ദ്ര സിംഗ് പറഞ്ഞു.
“അവൻ ടീമിൽ ഇടം നേടുമെന്ന് ഞങ്ങൾക്ക് ഒരുപാട് പ്രതീക്ഷയുണ്ടായിരുന്നു. ഞങ്ങൾ മധുരപലഹാരങ്ങളും പടക്കങ്ങളും തയ്യാറാക്കിയിരുന്നു. അതുപോലെ തന്നെ അദ്ദേഹം പതിനൊന്നിൽ അംഗമാകുമെന്ന് ഞങ്ങൾക്ക് തോന്നി. അവന്റെ ഹൃദയം തകര്‍ന്നു എന്നല്ല. 15 അംഗ ടീമില്‍ ഉള്‍പ്പെട്ടില്ലെങ്കിലും പതിനെട്ടില്‍ ഉണ്ടെന്നും ലോകകപ്പിന് പോവുകയാണെന്നും അവന്‍ അമ്മയോട് പറഞ്ഞു”, ഖാൻചന്ദ്ര സിംഗ് പറഞ്ഞു.