1199 കന്നി 10തിരുവോണം / ദ്വാദശി2023 / സെപ്റ്റംബര്‍ 26,ചൊവ്വഏകാദശി വ്രതം,പരിവർത്തന ഏകാദശി

ഇന്ന് ;* വാമനാവതാരം !!!* ലോക ബധിര ദിനം !!! [കേള്‍ക്കാനാവാത്തവര്‍ക്ക് അനുഭവങ്ങളുടെയും അറിവിന്‍റെയും ഒരു ലോകമാണ് നഷ്ടപ്പെടുന്നത്.]* ലോക പരിസ്ഥിതി ആരോഗ്യദിനം ! [ World environment Health Day ]* സമ്പൂർണ്ണ ആണവനിരായുധീകരണ ദിനം !* ലോക ഗര്‍ഭനിരോധന ദിനം.![ World contraception day ; ലോകമെമ്പാടുമുള്ള ആളുകളുടെ ജീവിതത്തില്‍ കുടുംബാസൂത്രണത്തിന്റെ പ്രാധാന്യം തിരിച്ചറിയുന്നതിനാണ് സെപ്റ്റംബര്‍ 26 ലോക ഗര്‍ഭനിരോധന ദിനമായി ആചരിക്കുന്നത്.]
* Human Resource Professional Day* Shamu the Whale Day* Lumberjack Day

യൂറോപ്യൻ ഭാഷാ ദിനം !* യെമൻ : വിപ്ലവ ദിനം !* ഇക്വഡോർ: ദേശീയ പതാക ദിനം !* അമേരിക്ക; ദേശീയ നല്ല അയൽക്കാരൻ ദിനം !National Family DayNational Johnny Appleseed DayNational Dumpling DayNational Chimichanga Day[ Simple but delicious, chimichangas are made from tortillas that are filled with spiced meats and beans, rolled up and placed into hot oil to deep fry them.]

* National Inclusion Week[Embracing diversity in all its forms, and fostering an environment where every individual feels valued and heard, cultivates unity, respect, and a sense of belonging.] 
 ഇന്നത്തെ മൊഴിമുത്ത്”നന്നായി ഉറങ്ങണമെന്നുള്ളവർ അന്യരെപ്പറ്റി ഉള്ളിൽ വിദ്വേഷവുമായി നടക്കുകയില്ല “[ – ലോറൻസ് സ്റ്റേൺ ]
ഇന്ത്യയുടെ പതിമൂന്നാമത്തെയും, പതിനാലാമത്തെയും പ്രധാനമന്ത്രിയും, രാജ്യാന്തരതലത്തിൽ ശ്രദ്ധേയനായ സാമ്പത്തിക ശാസ്ത്രജ്ഞനുമായ   ഡോ. മൻമോഹൻ സിംഗിന്റേയും (1932),
2010 മെയ്‌ പതിനാലിന് ചെന്നൈയിൽ കരുണാനിധിയുൾപ്പെടെ പ്രമുഖ നേതാക്കൾ പങ്കെടുത്ത ചടങ്ങിൽ വച്ച്  ഡി എം കെ യിൽ ചേർന്ന  ഇന്ത്യൻ ചലച്ചിത്രവേദിയിലെ ഒരു നടിയും, നിർമ്മാതാവും, ടെലിവിഷൻ അവതാരികയുമായ ഖുശ്‌ബു ഖാൻ(1970)ന്റേയും,
ടെലിവിഷൻ രംഗത്തെ ഒരു അവതാരകയും ബോളിവുഡ് ചലച്ചിത്രരംഗത്തെ ഒരു പ്രമുഖ നടിയുമായ   അർച്ചന പുരൺ സിംഗിന്റേയും (1962)
സൗത്ത് ഓസ്ട്രേലിയക്ക്  വേണ്ടിയും    ഓസ്ട്രേലിയക്ക് വേണ്ടിയും കളിച്ചിട്ടുള്ള ഒരു ക്രിക്കറ്റ് മധ്യനിര ബാറ്റ്സ്മാനും സ്പിൻ ബൗളറുമായിരുന്ന  ഇയാൻ മൈക്കിൾ ചാപ്പലിന്റെയും (1943),

2004ൽ പുറത്തിറങ്ങിയ ദി പാഷൻ ഓഫ് ദി ക്രൈസ്റ്റ് എന്ന സിനിമയിൽ മുഖ്യ കഥാപാത്രമായ യേശുവിന്റെ വേഷം അഭിനയിച്ച് ലോകപ്രശസ്തനായ ജേംസ് കാവിഏസെലിന്റെയും (1968),
ഇസ്‌ലാമിക സമൂഹത്തിൻറെ ആന്തരികമായ ബഹുസ്വരതയെ ഉയർ‍‌ത്തിപ്പിടിക്കുന്ന പണ്ഡിതരിലൊരാളും യൂറോപ്യൻ മുസ്‌ലിംകൾ പുതുതായി ഒരു യൂറോപ്യൻ ഇസ്ലാം  രൂപവത്കരിക്കേണ്ടതിൻറെ ആവശ്യകതയെക്കുറിച്ച് ഊന്നിപ്പറയുന്ന ബുദ്ധിജീവിയുമായ   താരിഖ് സയ്ദ്‌ റമദാന്റെയും (1962) ജന്മദിനം !           ഇന്നത്തെ സ്മരണ !!!*********സി പി രാമസ്വാമി അയ്യർ മ. (1879-1966)ലാഹിരി മഹാശയൻ മ. (1828 -1895 )ലെവി സ്ട്രോസ് മ. (1829-1902)പോള്‍ ന്യുമാൻ മ. (1925 -2008)
പട്ടിക്കം‌തൊടി രാവുണ്ണി മേനോൻ ജ. (1881-1949)നാരായൻ ജ. (1940-2022)തോപ്പിൽ മുഹമ്മദ് മീരാൻ ജ. (1944-2019),ഈശ്വരചന്ദ്ര വിദ്യാസാഗർ ജ.(1820-1891)ദേവ് ആനന്ദ്  ജ. (1923-2011)വിജയ് മഞ്ച്‌റേക്കർ ജ. (1930-1983)വിന്നി  മണ്ടേല ജ. (1936-2018),ടി.എസ്.എലിയറ്റ് ജ. (1888 -1965)അസ്സീസിയിലെ ഫ്രാൻസിസ് ജ. ( 1182-1226)  ശങ്കർ ദേവ് ജ. (1449-1568)

ചരിത്രത്തിൽ ഇന്ന് …********1789 – തോമസ് ജഫഴ്സൺ US ലെ ആദ്യ Secretary of state ആയി, John Jay ആദ്യ ചീഫ് ജസ്റ്റിസുമായി.
1887 – Emile Berliner ന് ഗ്രാമഫോണിന്റെ Patent ലഭിച്ചു.
1910- സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയെ രാജഭരണത്തെ വിമര്‍ശിച്ചതിന് രാജ രാജ്യദ്രോഹ കുറ്റം ചുമത്തി തിരുവിതാംകൂറിൽ നിന്ന് മലബാറിലേക്ക് നാടുകടത്തി. കണ്ണൂർ പയ്യാമ്പലത്ത് അന്ത്യവിശ്രമം കൊള്ളുന്നു.
1944 – രണ്ടാം ലോകമഹായുദ്ധം: ഓപ്പറേഷൻ മാർക്കറ്റ് ഗാർഡൻ  പരാജയപ്പെട്ടു.
1960 – ക്യൂബൻ നേതാവ് ഫിഡൽ കാസ്ട്രോയുഡെ UNലെ 4 മണിക്കൂർ 29 മിനിട്ട് നീണ്ടു നിന്ന ചരിത്ര പ്രസിദ്ധമായ പ്രസംഗം.
1962 – യെമൻ അറബ് റിപ്പബ്ലിക്ക് ദേശിയ ദിവസം
1980 – ഇൻഡോനേഷ്യ ക്ക് യുണൈറ്റഡ് നാഷൺസിൽ അംഗത്വം ലഭിച്ചു.
1983 – അമേരിക്ക റഷ്യക്കെതിരെ നുക്ലിയർ മിസൈൽ തൊടുത്തു എന്ന്  കംപ്യൂട്ടർ സന്ദേശം കിട്ടി എങ്കിലും  അന്തരിച്ച സ്റ്റാനിസ്ലാവ് പെട്രോവ് (1939-2017) ഗൌരവമായി എടുത്തില്ല. പിന്നീട് കംമ്പ്യൂട്ടർ മാൽഫങ്ങ്ക്ഷൻ  ആണെന്ന് മനസ്സിലായി. Stanislav Petravന്റ അസാധാരണമായ ഇടപെടൽ മൂന്നാം ലോകമഹായുദ്ധത്തിൽ നിന്ന് ലോകത്തെ രക്ഷിച്ചു.
1988 – ഉത്തേജക മരുന്നു (Dop test) പരിശോധനയിൽ പിടിക്കപ്പെട്ടതിനെ തുടർന്ന് കനേഡിയൻ താരം ബെൻ ജോൺസണിന്റെ 100 മീറ്റർ ഒളിമ്പിക് സ്വർണം റദ്ദാക്കി.
2014 – എബോള ദുരന്തം. ആഫ്രിക്കയിൽ 3091 പേർ മരണപ്പെട്ടതായി WH0
2017 – സ്ത്രികളുടെ ഡ്രൈവിങ് നിരോധനം റദ്ദാക്കി ലൈസൻസ് നൽകുവാൻ സൗദി അറേബ്യ തിരുമാനമെടുത്തു.്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്ഇന്ന്,
 ഇന്ത്യൻ അഭിഭാഷകനും ഭരണകർത്താവും നയതന്ത്രജ്ഞനും തിരുവിതാംകൂർ രാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമ വർമ്മയുടെ ദിവാനുമായിരുന്ന സർ സിപി എന്ന സർ ചേത്തുപ്പട്ടു പട്ടാഭിരാമ രാമസ്വാമി അയ്യരെയും (നവംബർ 12, 1879-26 സെപ്റ്റംബർ, 1966),
വേദശാസ്ത്രഗ്രന്ഥങ്ങളുടെ സിദ്ധാന്തപരമായ ചർച്ച ഒഴിവാക്കി, അവയെ സാക്ഷാത്കരിക്കുന്നതിന് സ്വയം സമർപ്പിക്കാൻ  ജാതിമത ഭേദമെന്യേ, ആയിരങ്ങൾക്കു ക്രിയാ യോഗദീക്ഷ നൽകി തന്റെ ശിഷ്യരെ പഠിപ്പിച്ച ശ്യാമ ചരണ ലാഹിരി എന്ന ലാഹിരി മഹാശയനെയും  (1828 സെപ്തംബർ 30 -1895 സെപ്തംബർ 26),
ദ ഹസ്റ്റ്‌ലര്‍, ദ കളർ ഓഫ്‌ മണി, തുടങ്ങിയ സിനിമകളില്‍ അഭിനയിക്കുകയും   ബാഫ്‌ റ്റ പുരസ്‌കാരം,ഓസ്‌കർ അവാർഡ്‌, ഗോൾഡൻ ഗ്ലോബ് പുരസ്കാരം,സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് പുരസ്കാരം, കാൻ ചലച്ചിത്രോത്സവ പുരസ്കാരം, എമ്മി പുരസ്കാരം,എന്നിവ ഉൾപ്പെടെ അനേകം ബഹുമതികൾ ലഭിച്ചിട്ടുള്ള അമേരിക്കൻ ചലച്ചിത്ര നടനും ചലച്ചിത്ര സം‌വിധായകനും സം‌രംഭകനും സാമൂഹ്യപ്രവർത്തകനു മായിരുന്ന പോൾ ലിയനാർഡ് ന്യൂമാൻ  എന്ന പോള്‍ ന്യു  മാനിനെയും (ജനുവരി 26, 1925 -സെപ്റ്റംബർ 26, 2008),

കോട്ടയം തമ്പുരാന്റെ പ്രസിദ്ധമായ കഥകളെല്ലാം തന്നെ ഇന്നു കാണുന്ന രീതിയിൽ ചിട്ടപ്രകാരമാക്കി, കല്ലുവഴിചിട്ടക്ക് ഭംഗി വരുത്തിയ ആധുനിക കഥകളിയുടെ പിതാവ് എന്ന് വിശേഷിപ്പിക്കാവുന്ന  നടനും അദ്ധ്യാപകനുമായ  പട്ടിക്കം‌തൊടി രാവുണ്ണി മേനോനെയും (1881 സെപ്റ്റംബർ 26- 17 സെപ്റ്റംബർ – 1949),
പ്രകൃതിയോടു മല്ലിട്ടു ജീവിക്കുന്ന കേരളത്തിലെ ആദിവാസി സമൂഹമായ മലയരയന്മാരെക്കുറിച്ച് അനുഭവങ്ങളുടെ വെളിച്ചത്തിൽ എഴുതിയിട്ടുള്ള കൊച്ചരേത്തി ഊരാളിക്കുടി, ചെമ്മാരും കൂട്ടാളും തുടങ്ങിയ കൃതികൾ രചിച്ച നോവലിസ്റ്റ് നാരായനേയും (1940-2022),
കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ജേതാവും, പ്രമുഖ തമിഴ് സാഹിത്യകാരനുമായ   തോപ്പിൽ മുഹമ്മദ് മീരാന്റെയും(സെപ്റ്റംബർ 26, 1944- 10, മെയ് 2019),
തത്വചിന്തകൻ,വിദ്യാഭ്യാസ വിചക്ഷണൻ, ,വിവർത്തകൻ,പ്രിന്റർ,പ്രസാധകൻ,വ്യവസായി,നവോത്ഥാന പ്രവർത്തകൻ, എന്നീ നിലകളിൽ പ്രശസ്തനും, ബംഗാളി ഗദ്യരചനകളെ ലളിതവൽക്കരിക്കുകയും ആധുനികവല്ക്കരിച്ച് ശക്തമാക്കുകയും ചെയ്ത  ബംഗാളി ബഹുമുഖപ്രതിഭയും ബംഗാൾ നവോത്ഥാനത്തിന്റെ പ്രധാന കണ്ണികളിലൊരാളുമായ ഈശ്വര ചന്ദ്ര വിദ്യാസാഗറിനെയും(26 സെപ്റ്റംബർ 1820 – 29 ജൂലൈ 1891),

ഹിന്ദി സിനിമയിലെ നിത്യഹരിത നായകൻ മാത്രമല്ല നിർമാതാവ്, സംവിധായകൻ എന്നീ നിലകളിലും പ്രസിദ്ധനായിരുന്ന ധരംദേവ് പിഷോരിമൽ ആനന്ദ് എന്ന ദേവ് ആനന്ദിനെയും (സെപ്റ്റംബർ 26, 1923- ഡിസംബർ 6, 2011),
ഇൻഡ്യക്ക് വേണ്ടി 55 കിർക്കറ്റ് മാച്ച് കളിച്ച വിജയ് ലക്ഷ്മൺ മഞ്ചരേക്കറിനെയും (1930 സെപ്റ്റംബർ 26- 18 ഒക്റ്റോ ബർ1983),
ആഗ്ലോ/അമേരിക്കൻ കവിയും നാടകകൃത്തും സാഹിത്യ വിമർശകനുമായിരുന്ന തോമസ് സ്റ്റീംസ് എലിയറ്റ് അഥവാ ടി.എസ്.എലിയറ്റിനെയും (1888 സെപ്റ്റംബർ 26-1965 ജനുവരി 4),
പ്രമുഖ ദക്ഷിണാഫ്രിക്കൻ രാഷ്ട്രീയ പ്രവർത്തകയും ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് വിമൻ ലീഗിന്റെ നേതാവുമായിരുന്ന വിന്നി മണ്ടേല എന്നറിയപ്പെടുന്ന വിന്നി മഡികിസേല മണ്ടേലയുടെയും  (സെപ്റ്റംബർ 26,1936-2 ഏപ്രിൽ 2018) ഓർമ്മിക്കാം.
ടീം തത്ത്വമസി – ജ്യോതിർഗ്ഗമയ ‘

By admin

Leave a Reply

Your email address will not be published. Required fields are marked *