നെടുങ്കണ്ടം : സ്‌കൂൾ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒളിവിൽ പോയ പ്രതിയായ ബന്ധുവിനായി പോലീസ് അന്വേഷണം ആരംഭിച്ചു.
തലവേദനയെത്തുടർന്ന് അധ്യാപിക ആശുപത്രിയിൽ എത്തിച്ച 14 കാരിയാണ് പരിശോധനയ്ക്കിടെ ബന്ധു പീഡനത്തിനിരയാക്കാൻ ശ്രമിച്ചതായി പറഞ്ഞത്.
തുടർന്ന് ആശുപത്രി അധികൃതർ നെടുങ്കണ്ടം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഒളിവിൽപ്പോയ പ്രതി മുൻകൂർ ജാമ്യത്തിന് ശ്രമം നടത്തുന്നതായാണ് സൂചന.