നെടുങ്കണ്ടം : ഉടുമ്പൻചോല നിയോജക മണ്ഡലത്തിലെ പട്ടയ അസംബ്ലി എം.എം.മണി എം.എൽ.എ.യുടെ അധ്യക്ഷതയിൽ ചേർന്നു.

എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം കൈവരിക്കാൻ സംസ്ഥാനത്ത് നടപ്പാക്കുന്ന പട്ടയ മിഷൻ പരിപാടിയുടെ ഭാഗമായാണ് പട്ടയ അസംബ്ലി സംഘടിപ്പിച്ചത്.

അർഹരായ എല്ലാവർക്കും പട്ടയം നൽകുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് എം.എൽ.എ. പറഞ്ഞു. സങ്കീർണമായ നിയമ പ്രശ്‌നങ്ങളുള്ള വിഷയങ്ങൾ പട്ടയ അസംബ്ലിയുടെ ശുപാർശയോടെ പട്ടയ മിഷന്റെ ചുമതലയുള്ള ജില്ലാ-സംസ്ഥാനതല ദൗത്യ സംഘങ്ങൾക്കും സർക്കാരിനും സമർപ്പിക്കും.
ഡെപ്യൂട്ടി കളക്ടറും ഉടുമ്പൻചോല പട്ടയ അസംബ്ലി നോഡൽ ഓഫീസറുമായ ജോളി ജോസഫ് വിഷയാവതരണം നടത്തി. പദ്ധതി പ്രദേശങ്ങളിലെ പട്ടയ പ്രശ്‌നങ്ങൾ, തർക്ക പരിഹാരം വേണ്ട പ്രശ്‌നങ്ങൾ, കൈവശക്കാർക്ക് പട്ടയം നൽകുന്നതിലെ നിയമ പ്രശ്‌നങ്ങൾ, വിവിധ കോളനികളിലെ പട്ടയം, കൈവശരേഖ തുടങ്ങിയ വിവിധ ഭൂമി പ്രശ്‌നങ്ങൾ ജനപ്രതിനിധികൾ ഉന്നയിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി.എൻ.മോഹനൻ, ഉഷാകുമാരി എന്നിവർ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *