ലാലു അലക്സ്, ദീപക് പറമ്പോൽ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രം ഇമ്പത്തിന്റെ ടീസർ പുറത്തിറക്കി. ബെംഗളൂരു ആസ്ഥാനമായ മാമ്പ്ര സിനിമാസിന്റെ ബാനറിൽ ഡോ.മാത്യു മാമ്പ്ര നിർമ്മിച്ചിരിക്കുന്ന സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് ശ്രീജിത്ത് ചന്ദ്രനാണ്.

ബ്രോ ഡാഡി എന്ന ചിത്രത്തിന് ശേഷം ലാലു അലക്‌സ് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ മീര വാസുദേവ്, ദർശന സുദർശൻ, ഇർഷാദ്, കലേഷ് രാമാനന്ദ്, ദിവ്യ എം നായർ, ശിവജി ഗുരുവായൂർ, നവാസ് വള്ളിക്കുന്ന്, വിജയൻ കാരന്തൂർ, മാത്യു മാമ്പ്ര, ഐ.വി ജുനൈസ്, ജിലു ജോസഫ്, സംവിധായകരായ ലാൽ ജോസ്, ബോബൻ സാമുവൽ തുടങ്ങിയവരും ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഒരു മുഴുനീള ഫാമിലി എൻറർടെയ്നറായ ചിത്രത്തിൽ വിനീത് ശ്രീനിവാസൻ, ദേശീയ അവാർഡ് ജേതാവ് അപർണ ബാലമുരളി, ശ്രീകാന്ത് ഹരിഹരൻ, സിത്താര കൃഷ്ണകുമാർ തുടങ്ങിയവർ ഗാനങ്ങൾ ആലപിക്കുന്നു എന്നത് മറ്റൊരു പ്രത്യേകതയാണ്.  നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ്റെ നേതൃത്വത്തിലുള്ള മാജിക് ഫ്രെയിംസ് ആണ് ചിത്രത്തിലെ ഗാനങ്ങളുടെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഒക്ടോബർ ആദ്യവാരം ചിത്രം തീയേറ്റർ റിലീസിനെത്തുമെന്ന് നിർമ്മാതാവ് അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *