ചെറുതോണി : ജില്ലാ കെട്ടിട നിർമാണ തൊഴിലാളി യൂണിയൻ വാർഷിക സമ്മേളനം സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.സലിം കുമാർ ഉദ്ഘാടനം ചെയ്തു.
പി.മുത്തുപ്പാണ്ടി അധ്യക്ഷനായി. നിർമാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെ.സലിം കുമാർ ആവശ്യപ്പെട്ടു.
എം.കെ.പ്രിയൻ, നേതാക്കളായ പി.പളനിവേൽ, ജോസ് ഫിലിപ്പ്, സി.യു.ജോയി, പി.എൻ.മോഹനൻ, വി.ആർ.ശശി, ജയിംസ് ടി.അമ്പാട്ട്, കെ.എം.ഷാജി, വി.ആർ.പ്രമോദ് എന്നിവർ പ്രസംഗിച്ചു.